‘ലൈംഗികാതിക്രമം നടന്നിട്ടില്ല’; ജർമനിയിൽ നിന്ന് പെൺകുഞ്ഞിനെ തിരികെകിട്ടാൻ യാചിച്ച് ഇന്ത്യൻ ദമ്പതികൾ
text_fieldsമുംബൈ: ജർമ്മൻ ബാലാവകാശ കമീഷന്‍റെ കസ്റ്റഡിയിലുള്ള തങ്ങളുടെ പെൺകുഞ്ഞിനെ വിട്ടുകിട്ടാൻ ഇടപെടണം എന്ന് അഭ്യർഥിച്ച് ഇന്ത്യക്കാരായ രക്ഷിതാക്കൾ. ആവശ്യം ഉന്നയിച്ച് ഇവർ കഴിഞ്ഞ ദിവസം മുംബൈയിലെത്തി. തങ്ങളുടെ മകളെ ജർമ്മൻ സർക്കാരിൽ നിന്ന് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യൻ അധികൃതരെ കാണാനായാണ് ഇവർ ഇന്ത്യയിലെത്തിയത്.
ഇവരുടെ മൂന്ന് വയസ്സുള്ള മകൾ കഴിഞ്ഞ ഒന്നര വർഷമായി ജർമ്മൻ അധികൃതരുടെ കസ്റ്റഡിയിലാണ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പെൺകുട്ടിയുടെ അമ്മ ഇത് സംബന്ധിച്ച് വിശദമാക്കി. "2021 സെപ്റ്റംബറിൽ ഞങ്ങളുടെ മകളെ ജർമ്മൻ ചൈൽഡ് സർവീസ് കൊണ്ടുപോയി. കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് അബദ്ധത്തിൽ മുറിവേറ്റിരുന്നു. ഞങ്ങൾ അവളെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി.
ഡോക്ടർമാർ ഞങ്ങളെ തിരിച്ചയച്ചു. അവൾ സുഖമായിരിക്കുന്നു. പിന്നെ ഞങ്ങൾ ഒരു തുടർപരിശോധനക്ക് വീണ്ടും മകളെ ഡോക്ടറുടെ അടുത്ത് എത്തിച്ചു. മകൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ ആവർത്തിച്ചു. എന്നാൽ ഡോക്ടർമാർ, അതിനശേഷം ജർമൻ ചൈൽഡ് സർവീസിൽ വിളിച്ച് വിളിച്ച് വിവരം പറയുകയും അവർ വന്ന് കുഞ്ഞിനെ കൊണ്ടുപോകുകയും ചെയ്തു.
കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തെ പരിക്കിൽ ലൈംഗീക അതിക്രമം സംശയിച്ചായിരുന്നു അവർ കുട്ടിയെ ചൈൽഡ് സർവീസിനെ ഏൽപിച്ചത്. കൂടുതൽ വ്യക്തതക്കായി ഞങ്ങൾ ഞങ്ങളുടെ ഡി.എൻ.എ സാമ്പിൾ അടക്കം നൽകി. ഡി.എൻ.എ ടെസ്റ്റ്, പൊലീസ് അന്വേഷണം, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവക്കുശേഷം, 2022 ഫെബ്രുവരിയിൽ ലൈംഗിക പീഡനക്കേസ് അവസാനിപ്പിച്ചു. പക്ഷേ, കുഞ്ഞിനെ ഇനിയും തിരികെ കിട്ടിയിട്ടില്ല’’ -കുഞ്ഞിന്‍റെ അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.