60 ശതമാനം എ.ടി.എമ്മുകളിലും പണമില്ല
text_fieldsമുംബൈ: നോട്ട് അസാധു പ്രഖ്യാപനം നടന്ന് 50 ദിവസം പൂര്‍ത്തിയാകുമ്പോഴും നോട്ട് ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ 60 ശതമാനത്തിലേറെ എ.ടി.എമ്മുകളും പ്രവര്‍ത്തന രഹിതം. രാജ്യത്ത് 2.2 ലക്ഷം എ.ടി.എമ്മുകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 1.9 ലക്ഷം എ.ടി.എമ്മുകള്‍ നോട്ട് അസാധു പ്രഖ്യാപിച്ച നവംബര്‍ എട്ടുവരെ പ്രവര്‍ത്തന ക്ഷമമായിരുന്നു. ഇപ്പോള്‍ 77,000ത്തോളം എ.ടി.എമ്മുകളില്‍നിന്ന് മാത്രമേ ആളുകള്‍ക്ക് പണം ലഭിക്കുന്നുള്ളൂ. ഇവയില്‍തന്നെ പലതും ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇടവേളകളില്ലാതെ എ.ടി.എമ്മുകള്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ആവശ്യമായ പണം ബാങ്കുകളില്‍നിന്ന് ലഭിക്കുന്നില്ളെന്ന് എ.ടി.എമ്മുകളില്‍ പണമത്തെിക്കുന്നതടക്കമുള്ള സേവനങ്ങള്‍ നല്‍കുന്ന ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍ സര്‍വിസസ് മാനേജിങ് ഡയറക്ടര്‍ രാമസ്വാമി വെങ്കടാചലം പറയുന്നു. ആവശ്യമായ തുകയുടെ മൂന്നിലൊന്ന് മാത്രമാണ് എ.ടി.എമ്മുകളില്‍ നിറക്കാനായി ബാങ്കുകളില്‍നിന്ന് ലഭിക്കുന്നത്.
പുതിയ 2000, 500 നോട്ടുകള്‍ വിതരണം ചെയ്യാനുള്ള സാങ്കേതിക മാറ്റം എ.ടി.എമ്മുകളില്‍ വരുത്തിയെങ്കിലും കൂടുതല്‍ എ.ടി.എമ്മുകളിലും നിറക്കുന്നത് 2000ത്തിന്‍െറ നോട്ടുകള്‍ മാത്രമാണ്. ചെറിയ തുകയുടെ നോട്ടുകള്‍ എ.ടി.എം സേവനം നടത്തുന്ന കമ്പനികള്‍ക്ക് ബാങ്കില്‍നിന്ന് ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.