നോട്ട് അസാധുവാക്കൽ: കശ്മീരിൽ കല്ലേറ് കുറഞ്ഞുവെന്ന് പരീകർ
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിലൂടെ കാശ്മീരിലെ സൈന്യത്തിന് നേരെയുള്ള കല്ലേറ് കുറയ്ക്കാൻ കഴിഞ്ഞുവെന്ന് പ്രതിരോധമന്ത്രി മനോഹർ പരീകർ.
‘മുമ്പ് കാശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക്നേരെ കല്ലെറിയുന്നതിന് 500 രൂപയും അതിൽ കൂടുതൽ ചെയ്യുന്നതിന് 1000 രൂപയും വിഘടനവാദികൾ കൂലിയായി നൽകിയിരുന്നു. നോട്ടുകൾ അസാധുവാക്കിയതോടെ ഇൗ പ്രശ്നം ഇല്ലാതായി. ഭീകരപ്രവർത്തനങ്ങൾക്ക് പണം സംഭരിക്കുന്നതും കുറക്കാൻ കഴിഞ്ഞു’ –പരീകർ പറഞ്ഞു.
മുബൈയിലെ ബി.ജെ.പി എം.എൽ.എ അതുൽ ഭട്ഖാൽകർ ഒരുക്കിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തി സുരക്ഷയായാലും സാമ്പത്തിക സുരക്ഷയായാലും നരേന്ദ്രമോദിയുടെത് ശക്തമായ തീരുമാനമാണ്. തീവ്രവാദ പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നവർക്കാണ് പണം അസാധുവാക്കൽ നടപടി തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശ്മീരിൽ തീവ്രവാദം വളർത്തുന്നതിന് പാകിസ്താനിൽ നിന്നെത്തുന്ന 500, 1000രൂപയുടെ കള്ളനോട്ടുകൾ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.