Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
No Stretcher, Covid Patient Biked Out Of Jharkhand Hospital Ward
cancel
Homechevron_rightNewschevron_rightIndiachevron_rightസ്​ട്രെച്ചറില്ല,...

സ്​ട്രെച്ചറില്ല, കോവിഡ്​ രോഗിയെ ആശുപത്രി വാർഡിലൂടെ ​െകാണ്ടുപോയത്​ സ്​കൂട്ടറിൽ

text_fields
bookmark_border

പട്​ന: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ സ്​െട്രച്ചറില്ലാത്തതിനാൽ സ്​കൂട്ടറിൽ കോവിഡ്​ രോഗിയുമായി പോകുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്​. ജാർഖണ്ഡ്​ പലാമുവിലെ മെഡിനിറൈ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ സംഭവം.

മൂന്നുപേർ ചേർന്ന്​ പ്രായമായ രോഗിയെ എടുത്ത്​ സ്​കൂട്ടറിൽ കയറ്റുന്നതും ആശുപത്രി വാർഡിലൂടെ രോഗിയെ നടുക്കിരുത്തി സ്​കൂട്ടറിൽ പോകുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം​. ​അവശനിലയിലുള്ള രോഗിയെ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തതാണോ അതോ മറ്റൊരു ആശുപത്രിയിലേക്ക്​ ​െകാണ്ടുപോകുന്നതാണോയെന്ന്​ വ്യക്തമല്ല.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആശുപത്രി അധികൃതർക്കെതിരെ നിരവധി ചോദ്യങ്ങളാണ്​ ഉയർന്നുവരുന്നത്​.

കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികളിലെ അസൗകര്യവും ഓക്​സിജൻ ക്ഷാമ​വുമെല്ലാം ചർച്ചയായിരുന്നു. ആംബുലൻസ്​ സൗകര്യമില്ലാത്തതിനാൽ മൃതദേഹങ്ങൾ ശ്​മശാനത്തിലേക്ക്​ ചുമന്നുകൊണ്ടുപോകുന്നതും കാറിൽ കെട്ടിവെച്ച്​ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandStretcherCovid Hospital​Covid 19
News Summary - No Stretcher, Covid Patient Biked Out Of Jharkhand Hospital Ward
Next Story