തകർന്ന വ്യോമസേന വിമാനത്തിലെ 13 പേരും മരിച്ചു
text_fieldsന്യൂഡൽഹി: അരുണാചൽപ്രദേശിലെ വനാന്തരത്തിൽ തകർന്നുവീണ വ്യോമസേന ചരക്കുവിമാനത്തിൽ ഉണ്ടായിരുന്ന മൂന്നു മലയാളിക ളടക്കം 13 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ആരും രക്ഷപ്പെട്ടില്ലെന്ന് വിമാനം വീണ മലയിടുക്കിൽ ഏറെ ക്ലേശിച്ച ് എത്തിയ തിരച്ചിൽ സംഘം അറിയിച്ചതായി വ്യോമസേന വിശദീകരിച്ചു. ബ്ലാക്ക് ബോക്സ് കണ്ടെടുത്തു.
കണ്ണൂർ അഞ ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ.കെ. ഷരിൻ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി സർജൻറ് അനൂപ് കുമാർ എന്നിവരാണ് മരിച്ച മലയാളികൾ. വിങ് കമാൻഡർ ജി.എം. ചാൾസ്, ഫ്ലൈറ്റ് െലഫ്റ്റ നൻറുമാരായ എൽ.എആർ. ഥാപ, എം.കെ. ഗാർഗ്, ആശിഷ് തൻവർ, സുമിത് മൊഹന്തി, വാറൻറ് ഓഫിസർ കെ.കെ. മിശ്ര, ലീഡിങ് എയർക്രാഫ്റ ്റ്മാൻമാരായ എസ്.കെ സിങ്, പങ്കജ്, മറ്റു ജീവനക്കാരായ രാജേഷ് കുമാർ, പുട്ടലി എന്നിവരാണ് മരിച്ച മറ്റുള്ളർ.
< p>എട്ടു വൈമാനികരും അഞ്ചു യാത്രക്കാരുമാണ് തകർന്ന എ.എൻ^32 വിമാനത്തിൽ ഉണ്ടായിരുന്നത്. ജൂൺ മൂന്നിന് ഉച്ചക്ക് ഒരു മണിയോടെയാണ് പ്രതികൂല കാലാവസ്ഥയിൽ ദൂരക്കാഴ്ച നഷ്ടപ്പെട്ട് മലയിലിടിച്ച് വിമാനം തകർന്നത്. സോവിയറ്റ് യൂനിയനിൽ രൂപകൽപന ചെയ്ത വ്യോമസേനയുടെ എ.എൻ-32 ചരക്കു വിമാനം ഇരട്ട എൻജിനുള്ളതാണ്.അസമിലെ ജോർഹട്ടിൽനിന്ന് അരുണാചൽപ്രദേശിലെ മേചുക വ്യോമതാവളത്തിലേക്ക് 50 മിനിറ്റ് യാത്രക്കായി പറന്ന വിമാനവുമായുള്ള ബന്ധം അരമണിക്കൂറിനുള്ളിൽ നഷ്ടപ്പെടുകയായിരുന്നു. മലയിടുക്കിൽ തട്ടിത്തകർന്നു വീണു കിടക്കുന്നത് 12,000 അടി ഉയരത്തിൽ പറന്ന ഹെലികോപ്ടർ കണ്ടത് ഒരാഴ്ച നീണ്ട തിരച്ചിലിനു ശേഷമാണ്. വിമാനം വീണ അരുണാചൽപ്രദേശിലെ ലിപോ മേഖലയിൽ ബുധനാഴ്ചയാണ് എട്ടംഗ തിരച്ചിൽസംഘം എത്തിയത്.
വിമാനം....വിവരങ്ങൾ ചുരുക്കത്തിൽ
2019 ജൂൺ 03: അസമിലെ ജോർഹട്ട് എയർപോർട്ടിൽനിന്ന് 13 പേരുമായി പറന്നുപൊങ്ങിയ വ്യോമസേനയുടെ എ.എൻ-32 വിമാനം അപ്രത്യക്ഷമാകുന്നു
ജൂൺ 03: സുഖോയ്-30, സി-130ജെ ഹെർകുലിസ്, എ.എൽ.എച്ച് ഹെലികോപ്ടറുകൾ എന്നിവ തിരച്ചിൽ ആരംഭിക്കുന്നു
ജൂൺ 07: േഗ്ലാബൽ 5000 നിരീക്ഷണ വിമാനവും ചാര ഉപഗ്രഹങ്ങളും തിരച്ചിലിനായി വിന്യസിക്കുന്നു
ജൂൺ 08: കാണാതായ വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് വ്യോമസേന അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കുന്നു
ജൂൺ 09: കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിൽ തടസ്സെപ്പട്ടു
ജൂൺ 11: എ.എൻ-32 വിമാനത്തിെൻറ അവശിഷ്ടം അരുണാചലിലെ ലിപോയിൽനിന്ന് 16 കിലോമീറ്റർ അകലെ വനമേഖലയിൽനിന്ന് കണ്ടെടുക്കുന്നു
ജൂൺ 13: വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി വ്യോമസേനയുടെ സ്ഥിരീകരണം, ബ്ലാക്ക്ബോക്സ് കണ്ടെടുത്തു
വ്യോമസേന വിമാനാപകടം: നിർണായക വിവരം നൽകി മൈസൂരു കമ്പനി
ബംഗളൂരു: കാണാതായ വ്യോമസേനയുടെ എ.എൻ-32 ആേൻറാനോവ് വിമാനം കണ്ടെത്തുന്നതിൽ നിർണായക വിവരങ്ങൾ നൽകിയത് മൈസൂരു കേന്ദ്രമായുള്ള കമ്പനി. ജൂൺ മൂന്നിന് കാണാതായ വിമാനത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് വ്യോമസേന പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മൈസൂരുവിലെ അക്വാ ജിയോ കൺസൽട്ടൻസി എന്ന സാറ്റലൈറ്റ് ഇമേജിങ് കമ്പനി വ്യോമസേനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറിയത്. വിമാനം 2050 ചതുരശ്ര അടി കിലോമീറ്ററിൽനിന്ന് 200 ചതുരശ്ര അടി കിലോമീറ്ററിലേക്കു മാറിയ വിവരമാണ് ആദ്യം കൈമാറിയത്. ഉപഗ്രഹ മാപ്പിങ്ങിലൂടെ വിമാനം തകർന്നുവീഴാൻ സാധ്യതയുള്ള സ്ഥലത്തിെൻറ വിവരവും പിന്നീട് കൈമാറി.
തുടർന്നാണ് അരുണാചൽപ്രദേശിലെ ലിപോ മേഖലയിൽ തിരച്ചിൽ വ്യാപകമാക്കുന്നതും വിമാനാവശിഷ്ടങ്ങൾ കണ്ടെത്തുന്നതും. കൺസൽട്ടൻസി പറഞ്ഞ സ്ഥലത്തുനിന്ന് 17 കിലോമീറ്റർ അകലെയായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മറ്റ് ഏജൻസികളേക്കാൾ ഏറ്റവും കൃത്യമായ വിവരം നൽകിയതും മൈസൂരുവിലെ കൺസൽട്ടൻസിയാണ്. വിമാനത്തിെൻറ വേഗം, സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലം തുടങ്ങിയ വിവിധ സൂചനകൾ ഉപയോഗിച്ചാണ് കൺസൽട്ടൻസി മാപ്പിങ് നടത്തിയത്. വിമാനം കാണാതായതിനുശേഷം പല കമ്പനികളിൽനിന്നായി സ്ഥലത്തെക്കുറിച്ച് 400ലധികം സൂചനകളാണ് ലഭിച്ചിരുന്നത്. എന്നാൽ, മൈസൂരുവിലെ കമ്പനി നൽകിയ വിവരമാണ് വിമാനാവശിഷ്ടം കണ്ടെത്താൻ സഹായകരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.