ഇത് അഹംഭാവം കാണിക്കാനുള്ള സമയമല്ല; മമതയെ വിമർശിച്ച് മാർഗരറ്റ് ആൽവ
text_fieldsന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാർഗരറ്റ് ആൽവ. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥികൂടിയായ മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. തൃണമൂലിേന്റയും മമതയുടേയും തീരുമാനം നിരാശാജനകമാണെന്ന് അവർ കുറിച്ചു. ആരോപണപ്രത്യാരോപണങ്ങള്‍ക്കോ അഹംഭാവത്തിനോ അമര്‍ഷത്തിനോ ഉള്ള സമയം അല്ല ഇത്. നിര്‍ഭയത്വത്തിനും ഒത്തൊരുമയ്ക്കുമുള്ള സമയം ആണിത്. ധീരതയുടെ ഏറ്റവും നല്ല ഉദാഹരണമായ മമത, പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു.
'വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂലിേന്റയും മമതയുടേയും തീരുമാനം നിരാശാജനകമാണ്. ഇത് ആരോപണപ്രത്യാരോപണങ്ങള്‍ക്കോ അഹംഭാവത്തിനോ അമര്‍ഷത്തിനോ ഉള്ള സമയമല്ല. നിര്‍ഭയത്വത്തിനും നേതൃഗുണത്തിനും ഒത്തൊരുമയ്ക്കുമുള്ള സമയമാണിത്. ധീരതയുടെ മികച്ച പ്രതീകമായ മമത, പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'-അവർ ട്വീറ്ററിൽ കുറിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസുമായി ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് പാർട്ടി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ടി എം സി എം പിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയെയാണ് മത്സരിപ്പിച്ചത്. മാര്‍ഗരറ്റ് ആല്‍വയുടെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസും എന്‍.സി.പിയും തന്നെ അറിയിക്കാത്തതില്‍ മമത ബാനര്‍ജി അസ്വസ്ഥയായിരുന്നു.
എന്നാല്‍ മാര്‍ഗരറ്റ് ആല്‍വയുമായി മമത ബാനര്‍ജിയുടെ വ്യക്തിബന്ധം നല്ലതാണെന്ന് റിപ്പോര്‍ട്ടുണ്ട്. 2019ല്‍ ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം ബംഗാള്‍ സര്‍ക്കാരുമായി പലപ്പോഴും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളാണ് എന്‍.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധന്‍ഖര്‍. ഈ സാഹചര്യത്തില്‍ മാര്‍ഗരറ്റ് ആല്‍വയെ മമത ബാനര്‍ജി എന്ത് വില കൊടുത്തും പിന്തുണക്കേണ്ടതായിരുന്നെന്നാണ് പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായം.
മമതയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സ. പി.എമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണെന്ന് ഇരു പാർട്ടികളും ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.