ഡോക്ലാമിൽ നിന്ന് ഇന്ത്യ പിൻവാങ്ങാൻ നിലപാട് കടുപ്പിച്ച് ചൈന
text_fieldsബെയ്ജിങ്: സിക്കിം മേഖലയിലെ ഡോക്ലാമിൽനിന്ന് ഉപാധികളില്ലാതെ ഇന്ത്യൻസൈന്യം പിൻവാങ്ങണമെന്ന നിലപാട് കടുപ്പിച്ച ചൈന, ‘അതിർത്തിലംഘനം’ ചിത്രീകരിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. സൈനികർ മുഖാമുഖം നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇന്ത്യയുടെ ഭാഗത്തു നിന്ന് ദൃഢമായ നടപടി ഉണ്ടാകണമെന്ന അഭിപ്രായവും ചൈന പ്രകടിപ്പിച്ചു.
ജൂലൈ 28ന് ബെയ്ജിങ്ങിൽ നടന്ന ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിൽ ദേശീയ സുരക്ഷഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സ്റ്റേറ്റ് കൗൺസിലർ യാങ് ജീചിയും നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തിപ്രശ്നത്തിന് പരിഹാരമൊന്നും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബ്രിക്സ് രാജ്യങ്ങളുടെ സഹകരണം, ഉഭയകക്ഷിബന്ധങ്ങൾ, നിർണായകമായ മറ്റുകാര്യങ്ങൾ എന്നിവയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിപ്രശ്നങ്ങൾ ചർച്ചചെയ്യാനുള്ള ഒൗദ്യോഗിക പ്രതിനിധികളാണ് ഡോവലും ജീചിയും.
ഇന്ത്യ അതിർത്തിവിട്ട് ചൈനയുെട ഭാഗത്തേക്ക് അതിക്രമിച്ചുകയറി എന്ന ആരോപണത്തെ ന്യായീകരിക്കാൻ ചൈന ആ ഭാഗത്തെ ചിത്രവും പുറത്തുവിട്ടു. ഇന്ത്യൻ പട്ടാളക്കാരും വാഹനങ്ങളും നിൽക്കുന്ന ദൃശ്യങ്ങളാണ് അതിലുള്ളത്. 180 മീറ്ററോളം ഇന്ത്യൻ സൈനികർ കടന്നുകയറിയെന്നാണ് ആരോപണം.
എന്നാൽ, ഇരുരാജ്യങ്ങളുടെയും സൈന്യം പിൻവാങ്ങുക, ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം എന്ന നിലപാടിലാണ് ഇന്ത്യ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇൗ കാര്യം നേരേത്ത വ്യക്തമാക്കിയിട്ടുണ്ട്. സിക്കിം അതിർത്തിയിൽ ചൈന റോഡ് നിർമാണം തുടങ്ങിയതാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണമായത്. ജൂൺ 18നാണ് അവിടെ 270 സൈനികരെ വിന്യസിച്ചത്.
അതിനിടെ, 15 പേജ് വരുന്ന ‘വസ്തുത റിപ്പോർട്ടും’ അതിർത്തിയുടെ ഭൂപടവും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയതിനു പിന്നാലെ ചൈനക്കെതിരെ വിമർശനവുമായി ഭൂട്ടാൻ രംഗത്തുവന്നു. തർക്കപ്രദേശം ഭൂട്ടാെൻറ ഭാഗമാണെന്നും അവിടെ തൽസ്ഥിതി പാലിക്കണമെന്ന കരാർ ചൈന ലംഘിക്കുകയാണെന്നും ഭൂട്ടാൻ കുറ്റെപ്പടുത്തി.
ജമ്മു^കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ 3488 കി. മീറ്ററാണ് ഇന്ത്യ^ചൈന അതിർ ത്തി. ഇതിൽ 220 കി.മീ. സിക്കിം മേഖലയിലാണ്. അതിർത്തിയിലുണ്ടായ കടന്നുകയറ്റം ഒരു പരമാധികാരരാഷ്ട്രത്തിനും അംഗീകരിക്കാൻ കഴിയില്ലെന്ന് ചൈനീസ് വിദേശമന്ത്രാലയത്തിെൻറ ‘വസ്തുതരേഖ’യിൽ പറഞ്ഞു.
2006 മേയ് 10ന് ഇരുരാജ്യങ്ങളുടെയും പ്രേത്യക പ്രതിനിധികൾ അതിർത്തിപ്രശ്നത്തിൽ നടത്തിയ ചർച്ചയുെട രേഖകൾ വെളിപ്പെടുത്തിയാണ് ചൈന ഇന്ത്യക്കെതിരെ തിരിഞ്ഞിട്ടുള്ളത്. ഇന്ത്യ അതിക്രമിച്ചുകയറിയെന്ന ആരോപണം ആവർത്തിക്കുകയാണ് രേഖകളിൽ. 1890ൽ സിക്കിം മേഖലയിലെ അതിർത്തി സംബന്ധിച്ച് ബ്രിട്ടനും ചൈനയും ഒപ്പുവെച്ച രേഖയും ചൈന ഉദ്ധരിക്കുന്നുണ്ട്.
സൈനിക സാന്നിധ്യം കുറച്ചെന്ന ചൈനീസ് വാദം ഇന്ത്യ തള്ളി
ബെയജിങ്: സിക്കിം മേഖലയിലെ േഡാക്ലാമിൽ വിന്യസിച്ച സൈനികരുടെ എണ്ണം ഇന്ത്യ ഗണ്യമായി കുറച്ചതായി ചൈന. 400 സൈനികർ നിലയുറപ്പിച്ച സ്ഥാനത്തിപ്പോൾ 40 പേർ മാത്രമാണുള്ളതെന്ന് വിദേശ മന്ത്രാലയം അവകാശപ്പെട്ടു. ജൂലൈ അവസാനം സൈനികർ അവിടെ നിന്ന് പിൻമാറുകയായിരുന്നു. 40 െെസനികരും ഒരു ബുൾഡോസറുമാണ് അവിടെയുള്ളത്. എന്നാൽ, സൈനികരെ കുറച്ചെന്ന ചൈനയുടെ വാദം ഇന്ത്യ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.