അവിശ്വാസ പ്രമേയ സെഷനിൽ പെങ്കടുക്കില്ലെന്ന് ടി.ഡി.പി എം.പി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ തെലങ്കു ദേശം പാർട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക് സഭാ സ്പീക്കർ അംഗീകരിച്ചതിനു പിറകെ പ്രമേയം അവതരിപ്പിക്കുന്ന സമ്മേളനത്തിൽ പെങ്കടുക്കിെല്ലന്ന് ടി.ഡി.പി എം.പി ജെ.സി ദിവാകർ റെഡ്ഡി. കേന്ദ്ര സർക്കാറിെൻറയും സ്വന്തം പാർട്ടിയുടെയും നയങ്ങളിൽ അസ്വസ്ഥനാണെന്ന് കാണിച്ചാണ് സെഷനിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് ദിവാകർ അറിയിച്ചത്.
‘ഞാൻ പാർലമെൻറ് സെഷനിൽ പെങ്കടുക്കില്ല. പാർട്ടി വിപ്പ് ലംഘിച്ചുവെന്ന് നിങ്ങൾക്ക് പറയാം. കേന്ദ്ര സർക്കാറിനെപ്പോലെ ടി.ഡി.പി സർക്കാറിലും ഞാൻ അസ്വസ്ഥനാണ്. മുഴുവൻ രാഷ്ട്രീയ സംവിധാനവും മടുപ്പുളവാക്കുന്നതാണ്. നിലവിൽ സ്വന്തം നാടായ അനന്തപുരിലാണുള്ളത്. ഒരാഴ്ചക്കുള്ളിൽ തെൻറ ആശയങ്ങളുമായി മാധ്യമങ്ങൾക്ക് മുമ്പിലെത്തും’ -ദിവാകർ റെഡ്ഢി പറഞ്ഞു.
വെള്ളിയാഴ്ച അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാമെന്ന് സ്പീക്കർ സുമിത്ര മഹാജൻ സഭയിൽ അറിയിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ ടി.ഡി.പിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അവിശ്വാസ പ്രമേയത്തിന് പിന്തുണ ആവശ്യപ്പെട്ട് ഞായറാഴ്ച ടി.ഡി.പി പ്രസിഡൻറും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു ബി.െജ.പി - കോൺഗ്രസ് ഇതര പാർട്ടി പ്രസിഡൻറുമാർക്കും പാർലമെൻററി നേതാക്കൾക്കും കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.