അയോധ്യ വിഷയത്തിൽ അനാവശ്യ സംസാരം വേണ്ടെന്ന് മോദി
text_fieldsന്യൂഡൽഹി: അയോധ്യ വിഷയത്തിൽ അനാവശ്യമായി ഒന്നും സംസാരിക്കരുതെന്നും സുപ്രീംകോടത ി വിധി വിനയത്തോടെ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. രാജ്യം ഉറ്റുനോക്കുന്ന ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി വരാനിരി ക്കേയാണ് ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ഇത്തരമൊരു നിർദേശം ന ൽകിയത്.
വിധിക്കുശേഷം ശാന്തിയും സമാധാനവും നിലനിർത്താൻ സഹകരിക്കണമെന്നും മേ ാദി മന്ത്രിമാരോട് ആവശ്യപ്പെട്ടു. അനാവശ്യ പ്രസ്താവനകൾ നടത്തരുത്. െഎക്യത്തിെൻ റയും സൗഹാർദത്തിെൻറയും അന്തരീക്ഷം കാത്തുസൂക്ഷിക്കണം. സുപ്രീംകോടതി വിധി വിജയത്തിെൻറയോ പരാജയത്തിെൻറയോ കണ്ണാടിയിൽകൂടി നോക്കി കാണരുതെന്നും മോദി കൂട്ടിച്ചേർത്തു.
അയോധ്യ വിധിക്ക് മുമ്പുള്ള അവസാനത്തെ ആകാശവാണിയിലെ ‘മൻ കീ ബാതി’ൽ രാമക്ഷേത്രത്തിന് അനുകൂലമായ അലഹാബാദ് ഹൈകോടതി വിധി ഒാർമിപ്പിച്ചതിന് പിറകെയാണ് വിധിക്കുശേഷം വിനയം കാണിക്കാനും അനാവശ്യ സംസാരം ഒഴിവാക്കാനും മോദി ആവശ്യപ്പെട്ടിരിക്കുന്നത്.
അലഹാബാദ് ഹൈകോടതി വിധി എല്ലാവരും മാനിച്ചതാണന്നും രാഷ്ട്രീയ പാർട്ടികളും പൗരസമൂഹവും വിധിയോട് പക്വമായ സമീപനം സ്വീകരിച്ചുെവന്നും മോദി പറഞ്ഞിരുന്നു.
തുറന്ന മനേസ്സാടെ വിധി സ്വീകരിക്കണമെന്ന് ആർ.എസ്.എസും ആഹ്വാനം ചെയ്തിരുന്നു. വിധി വരുന്നതിന് മുന്നോടിയായി ഒരു മാസത്തെ ചടങ്ങുകളെല്ലാം നിർത്തിവെച്ച ആർ.എസ്.എസ് തിരക്കിട്ട് വിവിധ മുസ്ലിം നേതാക്കളുമായുള്ള യോഗങ്ങളും കൂടിക്കാഴ്ചകളും നടത്തിക്കൊണ്ടിരിക്കുകയാണ്.
ബാബരി ഭൂമിയിലാണ് രാമജന്മഭൂമിയെന്ന് അംഗീകരിച്ച് രാമക്ഷേത്രത്തിനായി ബാബരി ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗം വിട്ടുകൊടുക്കുകയും മൂന്നിലൊന്ന് ഉടമാവകാശ രേഖകളുള്ള സുന്നീ വഖഫ് ബോർഡിന് വിട്ടുകൊടുക്കണമെന്നുമായിരുന്നു അലഹാബാദ് ഹൈകോടതി വിധി. ഇത് ചോദ്യം ചെയ്താണ് സുന്നി വഖഫ് ബോർഡ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്.
എന്നാൽ, വിധിവരുന്നതിന് മുേമ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും നടത്തുന്ന ഇത്തരം പ്രസ്താവനകളെ കോൺഗ്രസും ബി.എസ്.പിയും വിമർശിച്ചു. മോദിയുടെ പ്രസ്താവനയുടെ ഉദ്ദേശ്യശുദ്ധി ബി.എസ്.പി ചോദ്യം ചെയ്തു.
ആൾക്കൂട്ട ആക്രമണങ്ങളിലും മതസംഘർഷങ്ങളിലും സ്വന്തം അണികളെപ്പോലും നിലക്കുനിർത്താൻ കഴിയാത്ത മോദി സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് ഇപ്പോൾ പ്രസ്താവന നടത്തുന്നതെന്തിനാണെന്നും ബി.എസ്.പി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.