ജനങ്ങളെ ശ്വസിക്കാൻ അനുവദിക്കൂ, മധുര പലഹാരങ്ങൾക്കായി പണം ചെലവാക്കൂ -പടക്കങ്ങൾ വിലക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പടക്കങ്ങൾ വിലക്കിയ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി തള്ളി സുപ്രീംകോടതി. അവസാന ഘട്ടത്തിൽ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും ഇത് തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. വിഷയത്തിൽ ഉടൻ വാദം കേൾക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആളുകളെ ശുദ്ധവായു ശ്വസിക്കാൻ അനുവദിക്കണം എന്നും പണം മധുരപലഹാരത്തിനായി പണം ചെലവഴിക്കൂ എന്നും സുപ്രീംകോടതി ഹരജിക്കാരനോട് നിർദേശിച്ചു. സെപ്റ്റംബർ 14നാണ് പടക്കങ്ങളുടെ വിൽപനയും ഉപയോഗവും പൂർണമായി നിരോധിച്ച് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ മലിനീകരണ നിയന്ത്രണ സമതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഡൽഹിയിൽ പടക്കങ്ങൾ നിർമിക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും 5000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കുമെന്നും കഴിഞ്ഞ ദിവസം ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.