കോവിഡ് വാക്സിനെടുത്തില്ലെങ്കിൽ ശമ്പളമില്ല: വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി താനെ കോർപറേഷൻ
text_fields
മുംബൈ: ജീവനക്കാർ കോവിഡ് വാക്സിനെടുത്തില്ലെങ്കിൽ ശമ്പളം നൽകില്ലെന്ന് പ്രഖ്യാപിച്ച് താനെ കോർപറേഷൻ. ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവർക്കാണ് ശമ്പളം നൽകില്ലെന്ന് കോർപറേഷൻ അറിയിച്ചത്. തിങ്കളാഴ്ച്ച മുതിർന്ന ഉദ്യോഗസ്ഥർ, മേയർ, കമീഷണർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
ആദ്യ ഡോസ് കോവിഡ് വാക്സിനെടുക്കാത്ത കോർപറേഷൻ ജീവനക്കാർക്ക് ശമ്പളം നൽകില്ല. കൃത്യ സമയത്തിനുള്ളിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർക്കും ശമ്പളം നൽകില്ലെന്ന് കോർപറേഷൻ ഇറക്കിയ ഔദ്യോഗിക റിലീസിൽ പറയുന്നു.
സിവിൽ ഉദ്യോഗസ്ഥർ അവരുടെ മേൽ അധികാരികൾക്ക് മുന്നിൽ വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമായും ഹാജരാക്കണം.
ഈ മാസം അവസാനത്തോടെ നഗരത്തിലെ വാക്സിനേഷൻ പൂർത്തീകരിക്കാനാണ് കോർപറേഷന്‍റെ ശ്രമം. ചൊവ്വാഴ്ച്ച മുതൽ നഗരത്തിൽ വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന് കോർപറേഷൻ മേയർ പറഞ്ഞു.
ജനങ്ങളിൽ വാക്സിനെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് കൃത്യസമയത്ത് നൽകാനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
'ഹർ ഗർ ദസ്തക്' പരിപാടിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും ഇതുവരേയും വാക്സിൻ സ്വീകരിക്കാത്തവരുടെ വിവരങ്ങൾ വീടുകളിൽ ചെന്ന് ശേഖരിക്കും. സ്വീകരിക്കാത്തവർക്ക് വാക്സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാൻ നഗരത്തിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.