വാക്സിനെടുത്തില്ലെങ്കിൽ ശമ്പളവുമില്ല, സർക്കാറുദ്യോഗസ്ഥരോട് ഉജ്ജയിൻ കലക്ടർ
text_fieldsഉജ്ജയിൻ: 100 ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം മുൻനിറുത്തി പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഉജ്ജയിൻ കലക്ടർ. വാക്സിനെടുത്തില്ലെങ്കിൽ അടുത്ത മാസം മുതൽ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.
ജില്ല കലക്ടർ ആശിഷ് സിങ് ഇറക്കിയ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. ജൂലായ് 31നകം വാക്സിനെടുത്തില്ലെങ്കിൽ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.
100 ശതമാനം വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കാനായി എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. ജൂൺ മാസത്തിലെ ശമ്പളം വിതരണം ചെയ്യുന്നതിനോടൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാനും ഉത്തരവിൽ ട്രഷറി ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദിവസവേതന ജീവനക്കാരുടേയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടേയും വാക്സിനേഷൻ വിവരങ്ങൾ അതത് ഡിപ്പാർ്ട്ട്മെന്‍റ് തലവന്മാർ ശേഖരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.