വോട്ടില്ലെങ്കിൽ വെള്ളവും വൈദ്യുതിയും തരില്ല; ഭീഷണിയുമായി തൃണമൂൽ മന്ത്രി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്തിെല്ലങ്കിൽ പ്രത്യാഘാതം അനുഭവിക്കുമെന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തി തൃണമൂൽ കോൺഗ്രസ് മന്ത്രി. കൃഷിമന്ത്രി തപൻ ദാസ്ഗുപ്തയുടേതാണ് ഭീഷണി.
തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധെപ്പട്ട് ഹൂഗ്ലിയിൽ നടന്ന പൊതുചടങ്ങിലായിരുന്നു മന്ത്രിയുടെ പരസ്യഭീഷണി. 'ഈ പ്രദേശത്തുനിന്ന് തനിക്ക് വോട്ട് ലഭിച്ചില്ലെങ്കിൽ വൈദ്യുതിയും വെള്ളവും ഇവിടേക്കെത്തില്ല. പകരം ബി.ജെ.പിയോട് ആവശ്യപ്പെടാം' റാലിക്കിടെ തപൻ ദാസ് ഗുപ്ത പറഞ്ഞു. സപ്തഗ്രാം മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയാണ് തപൻ ദാസ്ഗുപ്ത.
2011ലാണ് തപൻ ദാസ് ഗുപ്ത സപ്തഗ്രാം എം.എൽ.എയാകുന്നത്. 2016ലെ തെരഞ്ഞെടുപ്പിലും ഇദ്ദേഹം സപ്തഗ്രാമിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2021ലും ഇവിടെനിന്നുതന്നെയാണ് തപൻ ജനവധി തേടുക.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യമായല്ല തൃണമൂൽ സ്ഥാനാർഥികൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നത്. നേരത്തേ, തൃണമൂൽ എം.എൽ.എ ഹമീദുൾ റഹ്മാൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രാജ്യദ്രോഹികളെ തെരഞ്ഞെടുപ്പിന് ശേഷം കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. ദിനജ്പുരിലെ പൊതു ചടങ്ങിലായിരുന്നു എം.എൽ.എയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.