മൂന്നാമതുണ്ടാവുന്ന കുട്ടിക്ക് വോട്ടവകാശം നൽകരുത് -രാംദേവ്
text_fieldsഹരിദ്വാർ: ദമ്പതികൾക്കുണ്ടാകുന്ന മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശവും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കുന്ന നിയമം കൊണ്ടുവന്നാൽ ഇന്ത്യയിലെ ജനസംഖ്യ നിയന്ത്രിക്കാമെന്നു യോഗഗുരു ബാബ രാംദേവ്.
രാജ്യത്ത് ഗോഹത്യ നിരോധ ിച്ചാൽ ഗോമാംസം കടത്തുന്നവരും ഗോസംരക്ഷകരും തമ്മിലുള്ള സംഘർഷങ്ങൾ കുറയുമെന്നും മുസ്‌ലിം രാജ്യങ്ങളിലേതുപോലെ ഇവിടെയും മദ്യനിരോധനം ഏർപ്പെടുത്തണമെന്നും രാംദേവ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
അടുത്ത 50 വർഷംകൊണ്ട്, ഇന്ത്യയിലെ ജനസംഖ്യ 150 കോടി കടക്കാതെ നോക്കുകയാണ് വേണ്ടത്. മൂന്നാമത്തെ കുട്ടിക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകണം. മൂന്നാമതായി ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം മാത്രമല്ല, െതരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കേർപ്പെടുത്തണം. സർക്കാർ ആനുകൂല്യങ്ങളൊന്നും അവർക്ക് ലഭിക്കരുതെന്നും രാംദേവ് അഭിപ്രായപ്പെട്ടു.
രണ്ടു കുട്ടികളിലധികമുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നും അവർക്ക് സർക്കാർ ജോലി നൽകരുതെന്നും കഴിഞ്ഞ ജനുവരിയിൽ രാംദേവ് ആവശ്യപ്പെട്ടിരുന്നു. രണ്ടു കുട്ടികൾക്കുശേഷമുള്ളവരെ സർക്കാർ സ്കൂളിൽ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.