പാർലമെന്റ് ശൈത്യകാല സമ്മേളനം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: കർഷകസമരം സർക്കാറിൽ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ ശീതകാല പാർലമെൻറ് സമ്മേളനം ഒഴിവാക്കി കേന്ദ്രം. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ശീതകാല സമ്മേളനം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതായി പാർലെമൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കോൺഗ്രസിെൻറ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരിയെ അറിയിച്ചു. എന്നാൽ, ചർച്ചകളും പ്രതിഷേധങ്ങളും ഒഴിവാക്കാനാണ് കോവിഡിെൻറ പേരുപറഞ്ഞ് സമ്മേളനം ഒഴിവാക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പാർലമെൻറ് സമ്മേളനം വേണ്ടെന്നുവെക്കുന്ന കാര്യത്തിൽ വിവിധ കക്ഷികളുമായി കൂടിയാലോചന നടന്നിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ, അനൗദ്യോഗികമായി വിവിധ കക്ഷികളുമായി സംസാരിച്ചുവെന്നാണ് പാർലമെൻററികാര്യ മന്ത്രി വിശദീകരിച്ചത്.പാർലമെൻറിെൻറ തറക്കല്ലിടൽ, നീറ്റ് പോലുള്ള അഖിലേന്ത്യ മത്സരപ്പരീക്ഷകൾ, ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചാരണം എന്നിവയെല്ലാം ആകാമെങ്കിൽ പാർലമെൻറ് സമ്മേളിക്കുന്നതിന് എന്താണ് തടസ്സമെന്നും കോൺഗ്രസ് ചോദിച്ചു.
105 രാജ്യങ്ങളെങ്കിലും കോവിഡ് കാലത്ത് പലവട്ടം പാർലമെൻറ് സമ്മേളനം നടത്തിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.ശീതകാല സമ്മേളനം ഉപേക്ഷിച്ച് ബജറ്റ് സമ്മേളനം പതിവിനേക്കാൾ നേരേത്തയാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ട്. ജനുവരി അവസാനവാരം സമ്മേളനം വിളിക്കുന്നതിനാണ് ഇപ്പോഴത്തെ ഒരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.