Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ വർഷമായി ദേശീയ...

രണ്ട്​ വർഷമായി ദേശീയ എക്​സിക്യൂട്ടീവ് കൂടുന്നില്ല; ബി.ജെ.പിയിൽ നേതാക്കളുടെ മുറുമുറുപ്പ്​​ , ഉയർന്നതലത്തിലുള്ളവർക്ക്​ താൽപ്പര്യമില്ലെന്ന്​

text_fields
bookmark_border
No word yet on BJP national executive meet, last held over 2 years ago
cancel

ബി.ജെ.പിയിലെ ഉന്നതാധികാര സമിതിയായ ദേശീയ എക്​സിക്യൂട്ടീവ്​ രണ്ട്​ വർഷമായി കൂടുന്നില്ലെന്ന്​ ദേശീയ ദിനപ്പത്രം റിപ്പോർട്ട്​ ചെയ്​തു. പാർട്ടി ഭരണഘടനപ്രകാരം മൂന്ന്​ മാസത്തി​ലൊരിക്കലാണ് യോഗം കൂടേണ്ടത്. എക്​സിക്യൂട്ടീവ്​ കൂടാത്തതി​ന്​ ഉന്നത നേതൃത്വത്തിനെ പഴിക്കുകയാണ്​ താഴേക്കിടയിലുള്ള നേതാക്കൾ. ​​ദേശീയ എക്​സിക്യൂട്ടീവ് മീറ്റിനെ ആന്തരിക ജനാധിപത്യത്തിനുള്ള ബിജെപിയുടെ ഭരണഘടനാ സംവിധാനമായാണ്​ കണക്കാക്കുന്നത്​. ദേശീയ എക്​സിക്യുട്ടീവിനൊപ്പം സംസ്​ഥാന എക്​സിക്യൂട്ടീവുകളും രൂപീകരിച്ചിട്ടുണ്ട്​. ഇൗ കാലയളവിൽ നിരവധി സംസ്​ഥാനങ്ങൾ വെർച്വലായും നേരിട്ടും യോഗം കൂടിയിട്ടും ​കേന്ദ്ര നേതൃത്വത്തിന്​ താൽപ്പര്യമില്ല എന്നാണ്​ പാർട്ടിക്കുള്ളിൽ ആരോപണം ഉയരുന്നത്​.


കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങൾ അവരുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങൾ രണ്ട്​ വർഷത്തിനുള്ളിൽ നടത്തിയിരുന്നു. ദേശീയ നേതാക്കൾ അവയിൽ പലതിലും നേരിട്ട്​ പ​െങ്കടുക്കുകയും ചെയ്​തു. പാർട്ടിയിൽ അവസാനമായി പൂർണ ദേശീയ എക്സിക്യൂട്ടീവ് നടന്നത്​ 2019 ജനുവരിയിലാണ്​. ബി.ജെ.പിയിലെ ഒരു വിഭാഗം, ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്​. കാലതാമസത്തിന് കാരണം നിലവിലെ പാർട്ടി നേതൃത്വമാണെന്നാണ്​ ഇക്കൂട്ടർ പറയുന്നത്​. മീറ്റിങ്​ മാറ്റിവയ്ക്കുന്നതിനുള്ള ഒഴികഴിവായി കോവിഡിനെ നേതൃത്വം എടുത്തതായും ഇവർ ആരോപിക്കുന്നു.

കാര്യങ്ങൾ ഇങ്ങിനെ തുടർന്നാൽ അധികാര കേന്ദ്രീകരണം സംഭവിക്കുമെന്നും കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്ന ഒരുപിടി നേതാക്കളുടെ കയ്യിൽ പാർട്ടി അകപ്പെടുമെന്നും ഇവർ പറയുന്നു​. ബിജെപിയുടെ ഭരണഘടന​പ്രകാരം നാഷണൽ എക്സിക്യൂട്ടീവും സ്റ്റേറ്റ് എക്സിക്യൂട്ടീവും മൂന്ന് മാസത്തിലൊരിക്കൽ നടത്തണം. 2010ൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവിനെ ശക്തിപ്പെടുത്തിയിരുന്നു. അന്ന്​ അംഗങ്ങളുടെ എണ്ണം 80 ൽ നിന്ന് 120 ആയി ഉയർത്തി. സ്ത്രീകൾക്ക് 33 ശതമാനം സംവരണവും നൽകി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ജൂൺ 21 മുതൽ എല്ലാ സംസ്ഥാന അധ്യക്ഷന്മാരോടും യോഗങ്ങൾ നടത്താൻ നിർദ്ദേശിച്ചിരുന്നു.


അസം ബി.ജെ.പിയുടെ രണ്ട് ദിവസത്തെ സംസ്ഥാന എക്സിക്യൂട്ടീവിൽ സെപ്റ്റംബർ 22-23 തീയതികളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളും പങ്കെടുത്തു. ഗുവാഹത്തിയിൽ നടന്ന യോഗത്തിൽ അസം ഇൻചാർജും ബിജെപി ദേശീയ വൈസ് പ്രസിഡൻറുമായ ബൈജയന്ത് പാണ്ഡയും പങ്കെടുത്തു. ഉത്തർപ്രദേശി​െൻറ സംസ്ഥാന എക്സിക്യൂട്ടീവിൽ ജൂലൈയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻ കേന്ദ്രമന്ത്രിയും യുപി ഭാരവാഹിയുമായ രാധാ മോഹൻ സിംഗും പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingnational executiveBJP
News Summary - No word yet on BJP national executive meet, last held over 2 years ago
Next Story