രാഷ്ട്രപതിയാക്കാത്തതിൽ വിഷമമില്ല; സംഘടന ദുര്‍ബലമാവുമെന്ന് മനസിലാക്കി മോദിയെ പിന്തുണച്ചു -എം. വെങ്കയ്യനായിഡു
text_fieldsനരേന്ദ്ര മോദിക്ക് ശേഷം ആരുമില്ലെന്ന നിലയിൽ ബി.ജെ.പിക്ക് നേതൃദാരിദ്ര്യമില്ലെന്ന് മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. പാര്‍ട്ടിയില്‍ മികച്ച ഒട്ടേറെ നേതാക്കളുണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് കണ്ടെത്തട്ടെ. പുതിയ നേതാക്കള്‍ വളര്‍ന്ന് വരണമെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നുമാണ് തന്‍റെ അഭിപ്രായമെന്നും വെങ്കയ്യനായിഡു പറഞ്ഞു.
മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കണമെന്ന 2014ലെ ഗോവ സമ്മേളന തീരുമാനത്തെ കുറിച്ചും വെങ്കയ്യനായിഡു വിവരിച്ചു. വാജ്പേയ് പ്രധാനമന്ത്രിയായ ശേഷം നടന്ന 2004ലും 2009ലും ബി.ജെ.പി പരാജയപ്പെട്ടു. ഇനി മൂന്നാമത് ഒരിക്കൽ കൂടി പരാജയപ്പെട്ടാല്‍ സംഘടന ദുര്‍ബലമാവും. ഇത് മനസിലാക്കിയാണ് പ്രായം കുറഞ്ഞ നേതാവായ മോദിയെ പിന്തുണച്ചത്.
തന്നെ രാഷ്ട്രപതിയാക്കാത്തതിൽ വിഷമമില്ല. ആരെ രാഷ്ട്രപതിയാക്കണം എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച തന്നെ എം.എല്‍.എ, എം.പി, കേന്ദ്രമന്ത്രി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍, ഉപരാഷ്ട്രപതി എന്നീ നിലകളിലും പരിഗണിച്ചിട്ടുണ്ടെന്നും സംതൃപ്തനാണ്.
പാര്‍ട്ടികളില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാത്തത് കഷ്ടമാണ്. തീരുമാനമെടുക്കാന്‍ നേതാവിനെ ചുമതലപ്പെടുത്തും. നേതാവ് എല്ലാം തീരുമാനിക്കുന്ന ഏകാധിപതിയായി മാറുന്നു. ഇത് ശരിയായ സമീപനമല്ല. ഭരണഘടന നമ്മളെ തോൽപിച്ചോ അതോ നമ്മള്‍ ഭരണഘടനയെ തോൽപിച്ചോ? നമ്മുടെ ഭരണഘടനക്ക് ഒന്നും സംഭവിച്ചിട്ടില്ല.
ലോകത്തിലെ ഏറ്റവും മികച്ചതുമാണ്. എത്ര തവണ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബഹളം വെക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും വെങ്കയ്യ നായിഡു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.