ആശങ്ക വേണ്ട, സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് പറക്കാം –എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: വന്ദേ ഭാരത് മിഷനു കീഴിൽ ഇന്ത്യയിലേക്ക് യാത്രക്കാരുമായി പറക്കാൻ സൗദി അറേബ്യ അനുവദിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഡൽഹിയിൽ അറിയിച്ചു. ഇന്ത്യയിൽനിന്ന് യാത്രക്കാരുമായി സൗദിക്ക് പോവില്ലെന്നും കമ്പനി വ്യക്തമാക്കി. വിലക്കു സംബന്ധിച്ച ആശയക്കുഴപ്പത്തിെൻറ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചും വിമാന സർവിസിന് വിലക്കേർപ്പെടുത്തിയെന്ന വാർത്തകളിൽ തികഞ്ഞ അവ്യക്തതയുണ്ടായിരുന്നു. ഇത് സംബന്ധിച്ച സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ഗാക) പേരിലുള്ള സർക്കുലർ ബുധനാഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ ഇതിനെ കുറിച്ച് ഗാകയുടെ ട്വീറ്റർ അകൗണ്ടിൽ സംശയം ചോദിച്ചവരോട് ഇത്തരത്തിലൊരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല എന്ന മറുപടിയാണ് അധികൃതർ നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ, ബ്രസീൽ, അർജൻറീന എന്നീ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നു എന്നായിരുന്നു സർക്കുലറിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാത്രി മുതൽ ഇത് പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തത് യാത്രക്കാരെയും ട്രാവൽ ഏജൻസികളെയും ആശയക്കുഴപ്പത്തിലാക്കി. ഇൗ മൂന്ന് രാജ്യങ്ങളിലേക്കും സൗദിയിൽ നിന്നോ തിരിച്ചോ വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തുന്നു എന്നാണ് 4/6346 എന്ന നമ്പറിലുള്ള സർക്കുലറിൽ പറയുന്നത്.
ഇൗ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമല്ല, സൗദിയിലേക്ക് പുറപ്പെടും മുമ്പ് 14 ദിവസത്തിനിടെ ഇൗ രാജ്യങ്ങളിൽ യാത്ര നടത്തിയവർക്കും സൗദിയിലേക്ക് വരാനാവില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.
എന്നാൽ സർക്കുലറിെൻറ ആധികാരികത സംബന്ധിച്ച് വ്യാപകമായി സംശയവും ഉയർന്നിരുന്നു. ഒൗദ്യോഗിക ചാനലിലൂടെ സർക്കുലർ ലഭിച്ചതായി വിമാന കമ്പനികളും സ്ഥിരീകരിച്ചിരുന്നില്ല. സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന വന്ദേഭാരത് മിഷന് കീഴിലുള്ള വിമാന സർവിസുകൾ മുൻനിശ്ചയിച്ച പോലെ തന്നെ നടന്നു. ചാർേട്ടർഡ് വിമാന സർവിസുകളും മുടങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.