യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസ് ഇല്ല; വടക്കൻ കേരളത്തിൽനിന്ന് ബംഗളൂരു യാത്ര ദുഷ്കരം
text_fieldsബംഗളൂരു: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചിട്ടും ബംഗളൂരുവിൽനിന്ന് വടക്കൻ കേരളത്തിലേക്കുള്ള ഏക ട്രെയിനായ യശ്വന്ത്പുര - കണ്ണൂർ എക്സ്പ്രസ് (16527) ഇതുവരെ ഒാടിത്തുടങ്ങിയില്ല. കർണാടകയിൽ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാവുകയും വാണിജ്യസ്ഥാപനങ്ങളടക്കം പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുകയുംചെയ്തിട്ടും വടക്കൻ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് എത്തിച്ചേരാൻ യാത്രാ മാർഗമില്ല.
ഹോട്ടൽ, ബേക്കറി തൊഴിലാളികളും കച്ചവടക്കാരും അടക്കം ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ പ്രയാസപ്പെടുന്നത്. ഒാരോ റൂട്ടിലെയും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ട്രെയിൻ അനുവദിക്കുന്നതെന്നാണ് റെയിൽവെയുടെ വാദമെങ്കിലും യശ്വന്ത്പുര^ കണ്ണൂർ എക്സ്പ്രസ് പുനരാരംഭിക്കാത്തതിന് പിന്നിൽ മറ്റു ചില താൽപര്യങ്ങളാണെന്നാണ് ആരോപണം.
ബംഗളൂരുവിൽനിന്ന് തെക്കൻ കേരളത്തിലേക്കുള്ള പല ട്രെയിനുകളും പുനരാരംഭിച്ചിട്ടും വടക്കൻ കേരളത്തിലേക്കുള്ള ട്രെയിനിന് മാത്രം അവഗണനയാണ്. ബംഗളൂരു- കന്യാകുമാരി െഎലൻറ് എക്സ്പ്രസ് (06526), ബംഗളൂരു- എറണാകുളം ഇൻറർസിറ്റി സൂപ്പർഫാസ്റ്റ് (02677), ബാനസവാടി- എറണാകുളം (06130), മൈസൂരു- കൊച്ചുവേളി (06315), കൊച്ചുവേളി ഹംസഫർ (06320), ബാനസ്വാടി -എറണാകുളം സ്പെഷൽ (06162) എന്നീ ട്രെയിനുകളാണ് ബംഗളൂരുവിൽനിന്ന് തെക്കൻ കേരളത്തിലേക്ക് നിലവിൽ സർവിസ് നടത്തുന്നത്.
കേരളത്തിൽനിന്ന് മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഇതുവരെ കേരള ആർടി.സി ബസ് സർവിസ് പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തിൽ കർണാടക സർക്കാറിെൻറ മറുപടി കാത്തിരിക്കുകയാണെന്നാണ് ഗതാഗത മന്ത്രി ആൻറണി രാജുവിെൻറ പ്രതികരണം. ഇരു സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനാൽ കർണാടക ആർ.ടി.സി സർവിസ് പ്രഖ്യാപിച്ച ജൂലൈ 12 മുതൽ സർവിസ് നടത്താൻ കേരള ആർ.ടി.സിയും തയാറാണെന്നാണ് കർണാടകയെ കേരളം അറിയിച്ചത്.
കർണാടക സർക്കാറിൽനിന്നുള്ള മറുപടി ലഭിച്ചശേഷമേ ഏതൊക്കെ റൂട്ടുകളിൽ എത്ര സർവിസ് എന്ന കാര്യം തീരുമാനിക്കൂ. അതേസമയം, കർണാടക ആർ.ടി.സി കേരളത്തിലേക്കുള്ള അന്തർ സംസ്ഥാന സർവിസുകൾ ജൂലൈ 12 മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂർ എന്നിവിടങ്ങളിൽനിന്ന് കേരളത്തിേലക്കുള്ള സർവിസുകളാണ് പുനരാരംഭിക്കുന്നത്.
കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കുറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒറ്റത്തവണെയങ്കിലും സ്വീകരിച്ചതിെൻറ രേഖയോ കൈയിൽ കരുതണം. യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസിെൻറ കാര്യത്തിൽ ദക്ഷിണ പശ്ചിമ െറയിൽവെ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നതിനാൽ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് വടക്കൻ കേരളത്തിലേക്ക് ബസ് സർവിസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രാക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.