ഹാജർ വിളിക്ക് ‘യെസ് സർ’ വേണ്ട; ‘ജയ് ഹിന്ദ്’ മതി; ഗുജറാത്തിൽ വിവാദം
text_fieldsഅഹ്മദാബാദ്: വിദ്യാലയങ്ങളിൽ ഹാജർ വിളിക്ക് വിദ്യാർഥികൾ ‘യെസ് സർ’ പറയേെണ്ടന്നും പകരം ‘ജയ് ഹിന്ദ്’ അല്ലെങ്കിൽ ‘ജയ് ഭാരത്’ ഉറപ്പാക്കണമെന്നുമുള്ള ഗുജറാത്ത് സർക്കാറിെൻറ നിർദേശം രാഷ്ട്രീയ വിവാദത്തിൽ.
പ്രതിപക്ഷമായ കോൺഗ്രസും പട്ടീദാർ നേതാവ് ഹാർദിക് പേട്ടലും സർക്കാർ ഉത്തരവിനെതിരെ രംഗത്തുവന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജനുവരി ഒന്നുമുതൽ ഹാജറെടുക്കുേമ്പാൾ ‘ജയ് ഹിന്ദ്’ അല്ലെങ്കിൽ ‘ജയ് ഭാരത്’ എന്ന് പറയണമെന്ന നിർദേശത്തെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദർസിൻഹ് വിദ്യാർഥികൾക്കിടയിൽ രാജ്യസ്നേഹം ഉണർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞു.
െപ്രെമറി, സെക്കൻഡറി, ഹയർ െസക്കൻഡറി ഡയറക്ടറേറ്റുകൾ ഡിസംബർ 31ന് ഇറക്കിയ ഉത്തരവിലാണ് വിവാദ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.