ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്ന് നോം ചോംസ്കിയും അന്താരാഷ്ട്ര സംഘടനകളും
text_fieldsന്യൂഡൽഹി: ഡൽഹിയിൽ 2020 ഫെബ്രുവരിയിലുണ്ടായ വർഗീയ കലാപത്തിൽ ഉൾപ്പെടുത്തി ഡൽഹി പൊലീസ് ജയിലിലടച്ച ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്ന് അമേരിക്കന്‍ ചിന്തകന്‍ നോം ചോംസ്കി, മഹാത്മഗാന്ധിയുടെ ചെറുമകന് രാജ്മോഹന്‍ ഗാന്ധി തുടങ്ങിയവർ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍, ദലിത് സോളിഡാരിറ്റി ഫോറം, ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍ എന്നീ സംഘടനകളും പ്രസ്താവനയിൽ ഒപ്പുവെച്ചു.
ദീര്‍ഘകാലം ഒരാളെ വിചാരണ തടവിലിടുന്നത് അപലപനീയമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് ഉമര്‍ ഖാലിദിനെ അക്രമവുമായി ബന്ധിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്. സംസാരിക്കാനും പ്രതിഷേധിക്കാനുമുള്ള തന്റെ ഭരണഘടനാപരമായ അവകാശം ഉമർ ഖാലിദ് വിനിയോഗിക്കുകയായിരുന്നു എന്നതാണ് അയാൾക്കെതിരെയുള്ള ഏക വിശ്വസനീയമായ തെളിവെന്നും നോം ചോംസ്കി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ഈയിടെയായി അത്യന്തം അധഃപതിച്ചു എന്നത് ആഴത്തിൽ വേദനയുണ്ടാക്കുന്നതാണ്. പരിതാപകരമായ ഈ സാഹചര്യത്തിൽ യുവ ആക്ടിവിസ്റ്റുകളുടെ ധൈര്യപൂർവമുള്ള പ്രവർത്തനങ്ങളിലാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.