സമാധാനത്തിനുള്ള നൊബേലിന് മോദിയെ പരിഗണിക്കണമെന്ന് ബി.എസ്.ഇ മേധാവി
text_fieldsന്യുഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നോബേലിന് പരിഗണിക്കണമെന്ന് ബി.എസ്.ഇ മേധാവി ആശിഷ് ചൗഹാൻ. മോദി സർക്കാർ 80 കോടിയോളം ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ പദ്ധതി നൽകിയതിനെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ വർഷം നൊബേൽ ലഭിച്ച ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പോഗ്രാം നടത്തിയ പ്രവർത്തനത്തേക്കാൾ വളരെ വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽക്കട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്‍റെ കോൺവൊക്കേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്ന സൗജന്യ റേഷൻ പദ്ധതിയിലൂടെ പാവപ്പെട്ട ഇന്ത്യൻ പൗരന്മാരെയാണ് ദുരിതത്തിൽ നിന്ന് മോദി സംരക്ഷിച്ചത്. മറ്റു രാജ്യങ്ങളെക്കാൾ മഹാമാരിക്കാലത്ത് ഇന്ത്യ സുപ്രധാന ഇടപെടലുകളാണ് നടത്തിയത്. സർക്കാറിന്‍റെ കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്‍റെ വിജയത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദേശം, മതം, ജാതി, ഭാഷ എന്നിവ പരിഗണിക്കാതെ എല്ലാവർക്കും മോദി സർക്കാർ സഹായം നൽകാറുണ്ടെന്നും സർക്കാറിന്‍റെ മാനുഷിക സഹായത്തിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സർക്കാറിന്റെ മാനുഷിക നേട്ടത്തെയും നൊബേൽ സമ്മാന സമിതി ഗൗരവമായി പരിഗണിക്കണമെന്നും ആശിഷ് ചൗഹാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.