കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു; ആരും രാജ്യത്തിെൻറ യജമാനൻമാരല്ല -മമത
text_fieldsകൊൽക്കത്ത: ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിലെ സി.ബി.െഎ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി ഉത്ത രവ് സ്വാഗതം ചെയ്യുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആരും രാജ്യത്തിെൻറ യജമാനൻമാരല്ലെന് നും ജനാധിപത്യമാണ് രാജ്യത്തിെൻറ യജമാനനെന്നും അവർ പറഞ്ഞു.
കോടതി ഉത്തരവ് സർക്കാറിെൻറ ധാർമിക വിജയമാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ ജയമാണ്. താൻ കേന്ദ്ര അന്വേഷണ ഏജൻസിയെ ബഹുമാനിക്കുന്നു. സി.ബി.െഎയോട് സഹകരിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കമീഷണർ രാജീവ് കുമാറിനു വേണ്ടിയല്ല, കോടിക്കണക്കിന് ജനങ്ങൾക്കു വേണ്ടിയാണ് വാദിച്ചത്. നവീൻ പട്നായിക്, ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കളുമായി ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നും മമത പറഞ്ഞു.
സി.ബി.െഎ അന്വേഷണവുമായി പൊലീസ് കമീഷണർ സഹകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കമീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം സി.ബി.െഎക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
കൊൽക്കത്ത പൊലീസ് കമീഷണർ രാജീവ് കുമാറിനെതിരായ സി.ബി.െഎ അന്വേഷണത്തെ എതിർത്ത് മമത ബാനർജിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം ആരംഭിച്ചതോടെ അത് മമതയും കേന്ദ്ര സർക്കാറും തമ്മിലുള്ള തുറന്ന പോരിന് വഴി വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.