ഒറ്റൈകയ്യടിച്ചാൽ ശബ്ദമുണ്ടാകില്ല; പൊലീസിനെയും അഭിഭാഷകരെയും വിമർശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തിസ് ഹസാരി കോടതി വളപ്പിൽ നടന്ന പൊലീസ്- അഭിഭാഷക സംഘർഷത്തിൽ ഇരുവിഭാഗത്തെയും രൂക്ഷമായി വിമർശിച്ച ് സുപ്രീംകോടതി. ഒറ്റകൈയ്യടിച്ചാൽ ശബ്ദമുണ്ടാകില്ല. സംഘർഷമുണ്ടായതിൽ ഇരു വിഭാഗത്തിനും പങ്കുണ്ട്. തങ്ങൾ അങ്ങനെ പെരുമാറിയപ്പോഴാണ് മറുവിഭാഗം ഇങ്ങനെ പെരുമാറിയത് എന്ന തരത്തിലുള്ള വാഗ്വാദങ്ങൾക്ക് പ്രസക്തിയില്ല. വിഷയത്തിൽ കോടതി മൗനം പാലിക്കുന്നതാണ് ഇരുകൂട്ടർക്കും നല്ലത്. അതിൽ കൂടുതൽ പറയാനില്ലെന്നും അഭിഭാഷകരുടെ ഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
പൊലീസ് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര നൽകിയ ഹരജി സുപ്രീംകോടതി തള്ളി. സഞ്ജയ് കിഷൻ കൗൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
നവംബർ രണ്ടിന് തീസ് ഹസാരി കോടതി പരിസരത്ത് നടന്ന പൊലീസ് -അഭിഭാഷക ഏറ്റുമുട്ടലിൽ 30 ഓളം പേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.