അനധികൃതം; കശ്മീർ ബി.ജെ.പി നേതാവ് നിർമൽ സിങിന്‍റെ ബംഗ്ലാവ് പൊളിക്കണമെന്ന് അധികൃതർ
text_fieldsശ്രീനഗർ: ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിർമൽ സിങിന്‍റെ ബംഗ്ലാവ് പൊളിക്കണമെന്ന് ജമ്മു വികസന അതോറിറ്റി (ജെ.ഡി.എ). നഗ്രോട്ടയിലെ ആർമി സബ് ഡിപ്പോയ്ക്ക് സമീപത്തെ ബാൻ ഗ്രാമത്തിലുള്ള ബംഗ്ലാവ് പൊളിക്കാനാണ് നിർമൽ സിങ്ങിനോടും ഭാര്യ മംമ്താ സിങ്ങിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ എട്ടിനാണ് ഇവർക്ക് പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ക്കൈപ്പറ്റി അഞ്ച് ദിവസത്തിനകം പൊളിച്ചു നീക്കണം എന്നും ഉത്തരവിലുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ നിങ്ങൾ പരാജയപ്പെട്ടാൽ, അത് ജെ.ഡി.എയുടെ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം പൊളിക്കുകയും നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഭൂവരുമാനത്തിൻെർ കുടിശ്ശികയായി നിങ്ങളിൽ നിന്ന് ഈടാക്കുകയും ചെയ്യും - ഉത്തരവിൽ പറയുന്നു. എന്നാൽ, ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് നിർമൽ സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.