Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗർഭിണിയെ കൊന്ന്​...

ഗർഭിണിയെ കൊന്ന്​ പെട്ടിയിലാക്കി: ദമ്പതികൾ അറസ്​റ്റിൽ

text_fields
bookmark_border
ഗർഭിണിയെ കൊന്ന്​ പെട്ടിയിലാക്കി: ദമ്പതികൾ അറസ്​റ്റിൽ
cancel

നോയിഡ: ഗാസിയാബാദിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്​റ്റിൽ. ഗാസിയാബാദിലെ ബിസ്​രാഖ്​ സ്വദേശിയായ മാലയെ ആണ്​ ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്​ കേസിൽ ഒളിപ്പിച്ചത്​​. സംഭവത്തിൽ അയൽക്കാരായ സൗരഭ്​ ദിവാകർ, ഭാര്യ റിതു എന്നിവരെ ​ പൊലീസ്​ കഴിഞ്ഞ ദിവസം അറസ്​റ്റു ചെയ്​തു.

ഏതാനും മാസങ്ങൾക്ക്​ മുമ്പാണ്​ മാല വിവാഹിതയായത്​. വ്യാഴാഴ്​ച മാലയുടെ വീട്ടിൽ എത്തിയ റിതുവിന്​ അവർ ത​​​െൻറ ആഭരണങ്ങളും പുതിയ വസ്​ത്രങ്ങളും കാണിച്ചുകൊടുത്തു. ഇതിൽ ആകൃഷ്​ടയായ റിതു ഭർത്താവി​​​െൻറ സഹായത്തോടെ മാലയെ വക വരുത്തി അതെല്ലാം കൈക്കലാക്കാൻ പദ്ധതിയിട്ടു. വെള്ളിയാഴ്​ച മാലയുടെ ഭർത്താവ്​ ശിവം ജോലിക്കു ​പോയ സമയത്ത്​ റിതുവും ഭർത്താവ്​ സൗരഭും കൂടി മാലയെ ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തുകയും ആഭരണങ്ങളും വസ്​ത്രങ്ങളും മൊബൈൽ ഫോണും മറ്റും കവർന്നു. ശേഷം അതേ പെട്ടിയിൽ മൃതദേഹം ഒളിപ്പിച്ച്​ ഇന്ദ്രപുരം ഏരിയയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

മാലയെ കാണാനി​ല്ലെന്ന​ ഭർത്താവി​​​െൻറ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്​ മൃതദേഹം കണ്ടെടുത്തു. അന്വേഷണത്തിൽ അയൽക്കാരായ ദമ്പതികൾ രണ്ടു ദിവസമായി സ്ഥലത്തില്ലെന്ന്​ മനസിലാക്കുകയും മാലയുടെ ഫോൺ കേന്ദ്രീകരിച്ച്​ നടത്തിയ അ​​ന്വേഷണത്തിനൊടുവിൽ ഇവരെ അറസ്​റ്റു ചെയ്യുകയുമായായിരുന്നു.

കൊലപാതകം, കളവ്​, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ, ഒളിവിൽ പോകൽ തുടങ്ങിയ കുറ്റങ്ങളാണ്​ ദമ്പതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noidacouplePregnant WomanSuitcaseNeighbour
News Summary - Noida Couple Kills Pregnant Neighbour, Stuffs Body In Suitcase- India news
Next Story