നോയിഡയിൽ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. കാർഷിക മേഖലയായ പടിഞ്ഞാറൻ യു.പിയിലെയും ആഗ്ര, അലീഗഢ്, ഗാസിയാബാദ് മേഖലകളിലെയും വോട്ടുകളിൽ കണ്ണുവെക്കുന്നതു കൂടിയാണ് കേന്ദ്ര, സംസ്ഥാന ബി.ജെ.പി സർക്കാറുകളുടെ യോജിച്ച നടപടി.
ഡൽഹി വിമാനത്താവളത്തിൽനിന്ന് 80 കിലോമീറ്റർ മാത്രം അകലെ നിർമിക്കുന്ന പുതിയ വിമാനത്താവളം യു.പിയിലെ അഞ്ചാമത്തെയും ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെയും അന്താരാഷ്ട്ര വിമാനത്താവളമാണ്. 8,914 കോടി രൂപ ചെലവിട്ട് 2024ൽ ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 1,334 ഹെക്ടറിൽ വിമാന അറ്റകുറ്റപണി, കാർഗോ സൗകര്യങ്ങളോടെ നിർമാണം നടത്തുന്നത് സൂറിച്ച് എയർപോർട്ട് ഇൻറർനാഷനൽ ആണ്.
അന്തിമ ഘട്ടം പൂർത്തിയാവുേമ്പാൾ ഡൽഹിയെ മറികടന്ന്, ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായി നോയിഡ മാറും. ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായവില കർഷകർക്ക് കാലതാമസമില്ലാതെ നൽകുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി ഭരിക്കുന്നതിെൻറ നേട്ടം സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് യു.പിക്ക് കിട്ടുന്നതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.