മകളുടെ മുറിയിൽ കാമുകൻ; വാക്കേറ്റത്തിനിടെ പിതാവ് മരിച്ചു
text_fieldsനോയിഡ(ഉത്തർപ്രദേശ്): 21 കാരിയായ മകളുടെ റൂമിൽ കാമുകനെ കണ്ടതിനെ തുടർന്ന് ഇരുവരുമായി വാക്കേറ്റത്തിലായ പിതാവ് മുന്നാം നിലയിലെ ഗോവണിയിൽ നിന്നും കാൽതെന്നി വീണ് മരിച്ചു. നോയിഡ സ്വദേശിയായ വിശ്വനാഥ് സാഹു (45) എന്നയാളാണ് ഫ്ലാറ്റിലെ ഗോവണിയിലൂടെ ഉരുണ്ട് വീണ് മരണത്തിന് കീഴടങ്ങിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് വിശ്വനാഥ്.
മകൾ പൂജ സാഹുവിനും കാമുകനും അയൽവാസിയുമായ ധർമേന്ദ്രക്കുമെതിരെ (24) കേസെടുത്തിരിക്കുകയാണ്. ഇരുവരും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. സംഭവത്തിന് ശേഷം ധർമേന്ദ്ര മുങ്ങിയെങ്കിലും പൂജയെ കസ്റ്റഡിയിലെടുത്തു. ധർമേന്ദ്രയുടെ കുടുംബം താമസിക്കുന്നത് അതേ കെട്ടിടത്തിലാണ്.
പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. മകളുടെ മുറിയിൽ നിന്നും അസ്വാഭാവികമായി ആൾപെരുമാറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിശ്വനാഥ് മുറിയിലേക്ക് ചെന്ന് നോക്കുേമ്പാഴാണ് ധർമേന്ദ്രയെ കണ്ടത്. ഇരുവരുമായി വാഗ്വാദത്തിലായ വിശ്വനാഥ് ധർമേന്ദ്രയോട് വീട് വിട്ട് പോവാൻ ആവശ്യപ്പെടുകയും ചെയ്തു. വാക്കേറ്റം അടിപിടിയിലേക്ക് നയിച്ച സാഹചര്യത്തിലാണ് ഗോവണിയിൽ നിന്നും കാൽ തെന്നി പെൺകുട്ടിയുടെ പിതാവ് മൂന്നാം നിലയിൽ നിന്നും താഴേക്ക് പതിച്ചത്.
സംഭവത്തിന് സാക്ഷിയായി ഭാര്യ ഗായത്രിയുമുണ്ടായിരുന്നു. മുകളിൽ നിന്നും വീണ് ഗ്രൗണ്ട് ഫ്ലോറിലെത്തിയ വിശ്വനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകൾ മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു.
മകൾക്കും കാമുകനുമെതിരെ അമ്മ ഗായത്രി നൽകിയ പരാതിയിൽ എഫ്.െഎ.ആർ രജിസ്റ്റർ െചയ്തു. ധർമേന്ദ്രക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സെക്ഷൻ 304 പ്രകാരം മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.