Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളുടെ മുറിയിൽ കാമുകൻ;...

മകളുടെ മുറിയിൽ കാമുകൻ; വാക്കേറ്റത്തിനിടെ പിതാവ്​ മരിച്ചു

text_fields
bookmark_border
മകളുടെ മുറിയിൽ കാമുകൻ; വാക്കേറ്റത്തിനിടെ പിതാവ്​ മരിച്ചു
cancel

നോയിഡ(ഉത്തർപ്രദേശ്​): 21 കാരിയായ മകള​ുടെ റൂമിൽ കാമുകനെ കണ്ടതിനെ തുടർന്ന്​ ഇരുവരുമായി വാക്കേറ്റത്തിലായ പിതാവ്​ മുന്നാം നിലയിലെ ഗോവണിയിൽ  നിന്നും കാൽതെന്നി വീണ്​ മരിച്ചു. നോയിഡ സ്വദേശിയായ വിശ്വനാഥ്​ സാഹു (45) എന്നയാളാണ് ഫ്ലാറ്റിലെ ഗോവണിയിലൂടെ ഉരുണ്ട്​ വീണ്​ മരണത്തിന്​ കീഴടങ്ങിയത്​. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്​ വിശ്വനാഥ്​. 

മകൾ പൂജ സാഹുവിനു​ം കാമുകനും അയൽവാസിയുമായ ധർമേന്ദ്രക്കുമെതിരെ (24) കേസെടുത്തിരിക്കുകയാണ്​. ഇരുവരും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. സംഭവത്തിന്​ ശേഷം ധർമേന്ദ്ര മുങ്ങിയെങ്കിലും പൂജയെ കസ്​റ്റഡിയിലെടുത്തു.​ ധർമേന്ദ്രയുടെ കുടുംബം താമസിക്കുന്നത് അതേ  കെട്ടിടത്തിലാണ്​​. 

പുലർച്ചെ നാല്​ മണിക്കായിരുന്നു സംഭവം. മകളുടെ മുറിയിൽ നിന്നും അസ്വാഭാവികമായി ആ​ൾപെരുമാറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ വിശ്വനാഥ്​ മുറിയിലേക്ക്​ ചെന്ന്​ നോക്കു​േമ്പാഴാണ്​ ധർമേന്ദ്രയെ കണ്ടത്​. ഇരുവരുമായി വാഗ്വാദത്തിലായ വിശ്വനാഥ്​ ധർമേന്ദ്രയോട്​ വീട്​ വിട്ട്​ പോവാൻ ആവശ്യപ്പെടുകയും ചെയ്​തു. വാക്കേറ്റം അടിപിടിയിലേക്ക്​ നയിച്ച സാഹചര്യത്തിലാണ്​ ഗോവണിയിൽ നിന്നും കാൽ തെന്നി പെൺകുട്ടിയുടെ പിതാവ്​ മൂന്നാം നിലയിൽ നിന്നും താഴേക്ക്​ പതിച്ചത്​. 

സംഭവത്തിന്​ സാക്ഷിയായി ഭാര്യ ഗായത്രിയുമുണ്ടായിരുന്നു. മുകളിൽ നിന്നും വീണ്​ ഗ്രൗണ്ട്​ ഫ്ലോറിലെത്തിയ വിശ്വനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകൾ മൂലം മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

മകൾക്കും കാമുകനുമെതിരെ അമ്മ ഗായത്രി നൽകിയ പരാതിയിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ​​െചയ്തു. ധർമേന്ദ്രക്ക്​ വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു. സെക്ഷൻ 304 പ്രകാരം മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക്​ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noidamalayalam newsdaughterboyfriendargument
News Summary - Noida man finds boyfriend in daughter’s room, falls and dies - india news
Next Story