മാളിൽ തീപിടിത്തം; പ്രാണരക്ഷാർഥം യുവതിയും യുവാവും താഴേക്ക് ചാടി -നടുക്കുന്ന വിഡിയോ
text_fieldsന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ ഷോപ്പിങ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്‌ക്കായിരുന്നു വൻ തീപിടിത്തം. ഭീതിയെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ആളുകൾ പുറത്തുചാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗൗർ സിറ്റി 1ൽ സ്ഥിതി ചെയ്യുന്ന മാളിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കനത്ത പുക ഉയരാന്‍ തുടങ്ങിയതോടെ ചിലര്‍ കെട്ടിടത്തിന്‍റെ ജനലില്‍ തൂങ്ങിയാണ് താഴേക്ക് ചാടിയത്. മാളിന് സമീപം നിരവധി വീടുകളും കടകളും ഫുട് കോർട്ടുകളുഅടക്കമുണ്ട്. പ്രചരിക്കുന്ന വീഡിയോയിൽ മൂന്നാം നിലയിലെ ജനാലയിൽ തൂങ്ങി നിൽക്കുന്നൊരാൾ പുക കൂടുന്നതോടെ പിടിവിട്ട് താഴേക്ക് വീഴുന്ന ദൃശ്യങ്ങളാണുള്ളത്.
‘ഗാലക്‌സി കൊമേഴ്‌സ്യൽ പ്ലാസയുടെ മൂന്നാം നിലയിലുള്ള ഫോട്ടോ/വീഡിയോ സ്റ്റുഡിയോയ്‌ക്കുള്ളിലാണ് തീ ആദ്യം കണ്ടത്. തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയവരെ അഗ്നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തി’-അഡീഷണൽ ഡിസിപി രാജീവ് ദീക്ഷിത് പറഞ്ഞു. ‘നാട്ടുകാരിൽ ചിലർ സമീപത്തുള്ള മെത്തക്കടയിൽ മെത്ത എത്തിച്ച് നിലത്ത് വിരിച്ചു. രണ്ടുപേർ വീണപ്പോൾ അവർ നിസാര പരിക്കുകളോടെ രക്ഷെപ്പട്ടു. അതിനാൽ വലിയൊരു ദുരന്തം ഒഴിവായി’-രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ദീക്ഷിത് പറഞ്ഞു.
#Watch Dramatic visuals Fire broke out on the third floor of galaxy plaza, gaur avenue 1, #GreaterNoida. People saved their lives by jumping from the building. @noidapolice pic.twitter.com/pAFL7KySYR
— Sanjay Jha (@JhaSanjay07) July 13, 2023
അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിൽ ആളപായമില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.
#Watch : ग्रेटर नोएडा वेस्ट के गौर सिटी गैलेक्सी प्लाजा मॉल में गुरुवार को भीषण आग लग गई। कई लोगों ने जान बचाने के लिए तीसरी मंजिल से छलांग लगा दी।#GreaterNoida #GaurCity #Mall #Fire pic.twitter.com/wu1yMHCgWa
— Hindustan (@Live_Hindustan) July 13, 2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.