Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ ഭിന്നശേഷിക്കാരനെയും സഹോദരിയെയും ആൾക്കൂട്ടം കൈയേറ്റം ചെയ്തു

text_fields
bookmark_border
യു.പിയിൽ ഭിന്നശേഷിക്കാരനെയും സഹോദരിയെയും ആൾക്കൂട്ടം കൈയേറ്റം ചെയ്തു
cancel
camera_alt

മർദനത്തി​ന്റെ സി.സി.ടി.വി ദൃശ്യം

നോയിഡ: യു.പിയിലെ നോയിഡയിൽ ഭിന്നശേഷിക്കാരനായ യുവാവിനെയും സഹോദരിയെയും ആൾക്കൂട്ടം കൈയേറ്റം ചെയ്തതായി റിപ്പോർട്ട്. നിസാര പ്രശ്നത്തെ ചൊല്ലി രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ​യുവാവും സഹോദരിയും ക്രൂര മർദനത്തിനിരയായത്. വഴക്ക് നിർത്താൻ ഇതിലൊരാളുടെ ​സഹോദരി ശ്രമിച്ചപ്പോൾ മറ്റെയാളും സുഹൃത്തുക്കളും ചേർന്ന് അവളെയും മർദിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ വസ്ത്രങ്ങൾ കീറിയതായ​ും ശാരീരിക വൈകല്യമുള്ള സഹോദരനെ വടികൊണ്ട് മർദിച്ചതായും പരാതിയിൽ പറയുന്നു. യു.പിയിലെ ഭംഗൽ മാർക്കറ്റ് ഏരിയയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലും സംഘം യുവാവിനെയും സഹോദരിയെയും മർദിക്കുന്നത് തുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u.pnoida
News Summary - Noida: physically challenged man his sister assaulted by group after argument in bhangel market
Next Story