പ്രിയങ്ക ഗാന്ധിയുടെ കുർത്തയിൽ കേറിപിടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നോയിഡ് പൊലീസ്
text_fieldsന്യൂഡൽഹി: കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥറസിലെ പെൺകുട്ടിയുടെ വിട്ടിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുർത്തയിൽ കേറി പിടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നോയിഡ പൊലീസ്. പരസ്യമായാണ് പൊലീസുകാരൻ ഖേദം പ്രകടിപ്പിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ട ഡി.സി.പി, മുതർന്ന ഉദ്യോഗസ്ഥക്കാണ് ചുമതല നൽകിയിട്ടുള്ളത്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള പ്രവർത്തിയെ അനകൂലിക്കുന്നില്ലെന്ന് വാർത്താകുറിപ്പിലൂടെ പൊലീസ് അധികൃതർ അറിയിച്ചു.
ശനിയാഴ്ച നോയിഡയിൽ വെച്ചാണ് പ്രിയങ്കയുടെ നേർക്ക് പൊലീസിന്‍റെ കൈയേറ്റം ഉണ്ടായത്. നോയിഡ ടോൾ ഗേറ്റിന് സമീപം തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രിയങ്ക പ്രവർത്തകരെ രക്ഷിക്കാനായി പൊലീസിന് മുമ്പിൽ നിലയുറപ്പിച്ചു.
ഈ സന്ദർഭത്തിൽ ഒരു പൊലീസുകാരൻ പ്രിയങ്ക ധരിച്ചിരുന്ന കുർത്തയിൽ പിടിച്ചു വലിക്കുകയും ലാത്തി കൊണ്ട് തള്ളുകയും ചെയ്തു. ഈ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച രാഹുൽ ഗാന്ധി എം.പിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഗ്രേറ്റർ നോയിഡയിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞതിനെ തുടർന്ന് ഇരുവരും കാൽനടയായി യാത്ര തുടർന്നു. പ്രവര്‍ത്തകരോടൊപ്പം യമുന എക്സ്പ്രസ് ഹൈവേയിലൂടെ ഏറെ ദൂരം നടന്ന രാഹുലിനെയും പ്രിയങ്കയെയും നിരോധനാജ്ഞ ലംഘിച്ചതിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.