'ഫ്ലാറ്റില്ലാതെ വോട്ടില്ല'; ഫ്ലാറ്റ് ഉടമസ്ഥാവകാശം നേടിയെടുക്കാൻ കാമ്പയിനുമായി നോയിഡ നിവാസികൾ
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ ഫ്ലാറ്റിന്‍റെ ഉടമസ്ഥാവകാശം നേടിയെടുക്കാൻ കാമ്പയിനുമായി ആയിരത്തോളം നോയിഡ നിവാസികൾ. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ഫ്ലാറ്റിന്‍റെ ഉടമസ്ഥാവകാശം അധികൃതർ രജിസ്റ്റർ ചെയ്ത് നൽകാതെ വോട്ട് ചെയ്യില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവർ.
രജിസ്റ്റർ ചെയ്ത് നൽകിയില്ലെങ്കിൽ വോട്ട് ചെയ്യില്ല എന്ന് ചുമരിലും ഗേറ്റിലുമായി പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ചില പോസ്റ്ററുകളിൽ ബി.ജെ.പി എം.പിയും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. മഹേഷ് ശർമയോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുന്നുമുണ്ട്.
ഗാർഡനിയ ഗ്ലോറി, ഫുടെക് ഗേറ്റ് വേ, ഹിമാലയൻ പ്രൈഡ്, നിരാല ഗ്രീൻസ്, നിരാല ഗ്ലോബൽ എന്നീ റെസിഡൻസുകളിൽ നിന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. രണ്ട് വർഷത്തോളമായി ഉടമസ്ഥാവകാശത്തിനു വേണ്ടി നിർമാതാക്കൾക്ക് പിന്നാലെ നടന്ന് മടുത്തുവെന്ന് ഫ്ലാറ്റ് നിവാസി അഭിഷേക് ശ്രീ വാസ്തവ പറഞ്ഞു.
എല്ലാവരും നിർമാതാക്കളുടെ പക്ഷത്താണെന്നും ആരും ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നില്ലെന്നും താമസക്കാർ ആരോപിച്ചു. സർക്കാർ ഇടപെട്ട് വിഷയം തീർപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രാദേശിക വികസന ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.