ഡൽഹിയിലെ വായു മലിനീകരണം: സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നു
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസരപ്രദേശങ്ങളിലും വായുമലിനീകരണം ഗുരുതര നിലയിലായതോടെ സ്കൂൾ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നു. നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സ്കൂളുകളാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.
എട്ടുവരെയുള്ള ക്ലാസുകൾ ചൊവ്വാഴ്ച വരെ ഓൺലൈനിൽ നടത്താനാണ് ഔദ്യോഗിക നിർദേശം. ഒമ്പതു മുതൽ 12 വരെ ക്ലാസുകൾ സാധ്യമെങ്കിൽ പരമാവധി ഓൺലൈനിലാക്കണമെന്നും നിർദേശമുണ്ട്. ക്ലാസിന് പുറത്തുള്ള സ്പോർട്സും യോഗങ്ങളും പൂർണമായും വിലക്കിയിട്ടുണ്ട്.
ഡൽഹിക്ക് സമീപമുള്ള പടിഞ്ഞാറൻ ഉത്തർപ്രദേശ് ജില്ലയുടെ ഭാഗങ്ങളായ നോയിഡയിലും ഗ്രേറ്റർ നോയിഡയിലും കനത്ത പുക മൂടിയതോടെ വായു ഗുണനിലവാര സൂചിക ഗുരുതരമായ നിലയിലാണ്. ഡല്‍ഹിയിലും തലസ്ഥാന മേഖലയിലെ മറ്റു നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും പ്രതിദിന വായുഗുണനിലവാരം അപകടകരമായ നിലയില്‍ തുടരുകയാണ്.
ഈ സാഹചര്യത്തിൽ ഡീസലിലോടുന്ന ചെറിയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ബി.എസ് 4 വാഹനങ്ങളെയും അടിയന്തരാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.