Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ഹാ​രാ​ഷ്ട്ര:...

മ​ഹാ​രാ​ഷ്ട്ര: വി​മ​ത​രെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്കം

text_fields
bookmark_border
voters
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്രി​ക സ​മ​ർ​പ്പ​ണം ക​ഴി​ഞ്ഞ​തോ​ടെ വി​മ​ത ഭീ​ഷ​ണി​യു​മാ​യി ഇ​രു​മു​ന്ന​ണി​ക​ളും. 288 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി 7,995 പേ​രാ​ണ്​ ചൊ​വ്വാ​ഴ്ച​യോ​ടെ പ​ത്രി​ക ന​ൽ​കി​യ​ത്. ഭ​ര​ണ​പ​ക്ഷ സ​ഖ്യ​മാ​യ മ​ഹാ​യു​തി​ക്ക്​ വി​മ​ത​രാ​ണ്​ ത​ല​വേ​ദ​ന​യെ​ങ്കി​ൽ വി​മ​ത​ർ​ക്കൊ​പ്പം മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​വും പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ മ​ഹാ​വി​കാ​സ്​ അ​ഘാ​ഡി​യെ (എം.​വി.​എ) പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഇ​രു മു​ന്ന​ണി​ക​ൾ​ക്കും നൂ​റി​ലേ​റെ വി​മ​ത​രു​ണ്ട്. പ​ല​രും വി​ധി​നി​ർ​ണ​യ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​രാ​ണ്. മു​ൻ എം.​പി ഗോ​പാ​ൽ ഷെ​ട്ടി, അ​തു​ൽ ഷാ ​തു​ട​ങ്ങി​യ​വ​രാ​ണ്​ ബി.​ജെ.​പി​യെ കു​ഴ​ക്കു​ന്ന വി​മ​ത​രി​ൽ പ്ര​മു​ഖ​ർ.

ത​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ച്ച സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി നേ​താ​ക്ക​ൾ മ​ത്സ​രി​ക്കു​ന്ന​തി​ൽ ഷി​ൻ​ഡെ പ​ക്ഷ​ത്തി​ന്​ അ​തൃ​പ്​​തി​യു​ണ്ട്. സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ ഷി​ൻ​ഡെ പ​ക്ഷ​ത്ത്​ ചേ​ർ​ന്നാ​ണ്​ ഷാ​ഹി​ന എ​ൻ.​സി അ​ട​ക്ക​മു​ള്ള ബി.​ജെ.​പി​ക്കാ​ർ സ്ഥാ​നാ​ർ​ഥി​യാ​യ​ത്. എം.​വി.​എ​യി​ൽ ഒ​മ്പ​തോ​ളം സീ​റ്റി​ൽ ‘സൗ​ഹൃ​ദ മ​ത്സ​ര’​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ട്. ച​ർ​ച്ച​ക്കാ​യി നേ​താ​ക്ക​ളാ​യ നാ​ന പ​ടോ​ലെ, ബാ​ലാ​സാ​ഹെ​ബ്​ തോ​റാ​ട്ട്, വി​ജ​യ്​ വ​ഡെ​തി​വാ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച​യാ​ണ്​ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം.

എം.​വി.​എ​യു​ടെ സം​യു​ക്​​ത​റാ​ലി ബു​ധ​നാ​ഴ്ച മും​ബൈ​യി​ൽ ന​ട​ക്കും. സ​ഖ്യ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്ദാ​ന​ങ്ങ​ൾ അ​ന്ന്​ പ്ര​ഖ്യാ​പി​ക്കും. രാ​ഹു​ൽ ഗാ​ന്ധി, ഉ​ദ്ധ​വ്​ താ​ക്ക​റെ, ശ​ര​ദ്​ പ​വാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

മ​ഹാ​യു​തി​യി​ൽ 152 സീ​റ്റി​ൽ ബി.​ജെ.​പി​യും 80ൽ ​ഷി​ൻ​ഡെ പ​ക്ഷ​വും 52ൽ ​അ​ജി​ത് പ​വാ​ർ​ പ​ക്ഷ​വും മ​ത്സ​രി​ക്കു​ന്നു. എം.​വി.​എ​യി​ൽ കോ​ൺ​ഗ്ര​സ്​ 101 സീ​റ്റി​ലും ഉ​ദ്ധ​വ്​ പ​ക്ഷം 96ലും ​പ​വാ​ർ പ​ക്ഷം 87ലും ​മ​ത്സ​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NominationMaharashtra Assembly Election 2024
News Summary - Nomination-Maharashtra-Assembly-Election
Next Story