ചേരിചേരാ ഉച്ചകോടിക്ക് ഇന്ന് തുടക്കം
text_fieldsബകു: വിദേശ ഇന്ത്യക്കാർ രാജ്യത്തിെൻറ പുരോഗതിയിലും ബഹുസ്വരതയിലും നിർണായക പങ്കു വഹിക്കുന്നവരാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. ഇന്ത്യയെ മുന്നോട്ടുനയിക്കുന്ന പ്രധാനഘടകങ്ങളിൽ ഒന്നാണ് വിദേശ ഇന്ത്യക്കാർ എന്നും അസർബൈജാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച അസർബൈജാനിൽ തുടങ്ങുന്ന 18ാമത് ചേരിചേരാ ഉച്ചകോടിയിൽ സംബന്ധിക്കാനെത്തിയതായിരുന്നു ഉപരാഷ്ട്രപതി.
ഇന്ത്യയും അസർബൈജാനും തമ്മിലുള്ള ബന്ധം ചരിത്രപരമായും സാംസ്കാരികമായും ഏറെ ആഴത്തിലുള്ളതാണെന്നു പറഞ്ഞ ഉപരാഷ്ട്രപതി ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കണമെന്ന് കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ബകുവിലെ വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി അലി അഹ്മദോവ് ഉപരാഷ്ട്രപതിയെയും സംഘത്തേയും സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.