Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി എം.എൽ.എക്ക്​...

എ.എ.പി എം.എൽ.എക്ക്​ ജാമ്യമില്ലാ വാറണ്ട്​

text_fields
bookmark_border
എ.എ.പി എം.എൽ.എക്ക്​ ജാമ്യമില്ലാ വാറണ്ട്​
cancel

ന്യൂഡൽഹി: തട്ടിപ്പ്​ കേസിൽ എ.എ.പി എം.എൽ.എക്ക്​ ജാമ്യമില്ലാ വാറണ്ട്​. ഡൽഹി മാട്യാലയിലെ എം.എൽ.എ ആയ ഗുലാബ്​ സിങ്ങിനാണ് അന്വേഷണത്തോട്​ സഹകരിച്ചില്ലെന്ന പേരിൽ പൊലീസ്​ വാറണ്ട്​ പുറപ്പെടുവിച്ചിരിക്കുന്നത്​.

അതേസമയം പാർട്ടി പ്രവർത്തനത്തി​െൻറ ഭാഗമായി താൻ ഗുജറാത്തിലാണെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥരെ അറിയിച്ചിരുന്നതായും ഒക്​ടോബർ 18ന്​ അന്വേഷണ ഉദ്യോഗസ്​ഥർക്ക്​ മുമ്പിൽ ഹാജരാകുമെന്നും ഗുലാബ്​ സിങ്​ പ്രതികരിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഉൾപ്പെടെയുള്ളവർ പ​െങ്കടുക്കുന്ന റാലി  ഇൗ മാസം 16ന്​ എ.എ.പി ഗുജറാത്തിലെ സൂറത്തിൽ നടത്തുന്നുണ്ട്​. നിലവിൽ ആം ആദ്​മി പാർട്ടിയുടെ ഗുജറാത്തിലെ കോ–ഇൻചാർജാണ്​ ഇദ്ദേഹം. ഇത്തരമൊരു സന്ദർഭത്തിലെ ഡൽഹി പൊലീസി​െൻറ നീക്കത്തിനെതിരെ എ.എ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്​.

തട്ടിപ്പ്​​ കേസിൽ ബിന്ദാപൂരിലെ പൊലീസ്​ സ്​റ്റേഷനിൽ സെപ്​തംബർ 13നാണ്​ എം.എൽ.എക്കെതിരെ എഫ്​​.െഎ.ആർ ​രജിസ്​റ്റർ ചെയ്​തത്​. നേരത്തെ സൂറത്തിലെ ആം ആദ്​മി പാർട്ടിയുടെ പൊതുയോഗവുമായി ബന്ധപ്പെട്ട്​ ലാദനും ഹാഫിസ്​ സയീദും കെജ്രിവാളും ഉൾപ്പെടുന്ന ബാനർ ​പൊതുനിരത്തുകളിൽ ​പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിന്​ പിന്നിൽ ബി.ജെ.പിയാണെന്ന്​ എ.എ.പി കുറ്റപ്പെടുത്തുകയും ചെയ്​തിരുന്നു.

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aap mla
News Summary - Non-bailable warrant against AAP MLA
Next Story