അഭയകേന്ദ്രം പീഡനം: മുൻ മന്ത്രി മഞ്ജു വർമക്കെതിരെ ജ്യാമമില്ലാ വാറണ്ട്
text_fieldsന്യൂഡൽഹി: മുസഫർപുർ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ബിഹാർ സാമൂഹികക്ഷേമ മുൻ മന്ത്രി മഞ്ജു വർമക്കെതിരെ ജ്യാമമില്ലാ വാറണ്ട്. ആയുധം കൈവശം വെച്ച കേസിലാണ് മഞ്ജുഹൗൾ സബ് ഡിവിഷനൽ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കേസിനെ തുടർന്ന് ഒളിവിലായ മഞ്ജു വർമയെ കണ്ടെത്തി അറസ്റ്റു ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
ബിഹാർ അഭയകേന്ദ്രം പീഡനക്കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ നടത്തിയ പരിേശാധനയിൽ മഞ്ജു വർമയുടെ ഭർത്താവിെൻറ ബന്ധു വീട്ടിൽ നിന്ന് 50 വെണ്ടിയുണ്ടകൾ കണ്ടെടുത്തിരുന്നു. തുടർന്ന് സി.ബി.െഎ മഞ്ജു വർമക്കും ഭർത്താവ് ചന്ദ്രേശഖറിനുമെതിരെ കേസെടുത്തു. ഭർത്താവ് ചന്ദ്രശേഖറിന് ബിഹാർ പീഡനക്കേസിലെ മുഖ്യപ്രതി ബ്രിജേഷ് താക്കൂറുമായി ബന്ധമുണ്ടെന്നത് പുറത്തു വന്ന സാഹചര്യത്തിൽ മഞ്ജു മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
അഭയകേന്ദ്രം പീഡനക്കേസിൽ മുൻ മന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടും എന്തുകൊണ്ട് അവരെ അറസ്റ്റു ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ബിഹാർ സർക്കാറിനോട് ആരാഞ്ഞിരുന്നു. കാബിനറ്റ് മന്ത്രിയായതിനാൽ അവർ നിയമത്തിന് മുകളിലല്ലെന്നും ഉടൻ അറസ്റ്റുണ്ടാകണമെന്നും കോടതി താക്കീത് നൽകി.
കേസിൽ മഞ്ജു വർമയുടെ ഭർത്താവ് ചന്ദ്രശേഖർ വർമ കഴിഞ്ഞ ദിവസം ബെഗുസാരൈ മഞ്ച്ഹൗൾ ജില്ലാ കോടതിയിൽ കീഴടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.