Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 1:19 AM GMT Updated On
date_range 22 April 2017 1:19 AM GMTസഹാറ മേധാവിയുടെ അറസ്റ്റ് വാറൻറ് റദ്ദാക്കി
text_fieldsbookmark_border
മുംബൈ: സഹാറ ഗ്രൂപ് മേധാവി സുബ്രത റോയിക്കും മറ്റ് മൂന്നുപേർക്കും എതിരെ സെബി പ്രത്യേക കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറൻറ് റദ്ദാക്കി. കോടതി മുമ്പാകെ നേരിട്ട് ഹാജരാകുകയും രണ്ടു ലക്ഷം രൂപ വീതമുള്ള ജാമ്യത്തുക അടക്കുകയും കോടതി നടപടികളിൽ മുടക്കമില്ലാതെ ഹാജരാകാമെന്ന് ഉറപ്പുനൽകുകയും ചെയ്ത സാഹചര്യത്തിലാണ് നേരത്തേ പുറപ്പെടുവിച്ച ജാമ്യമില്ല വാറൻറ് റദ്ദാക്കിയത്.തുടർന്ന്, സുബ്രത റോയ്, ഡയറക്ടർമാരായ രവിശങ്കർ ദുബേ, അശോക് റോയ് ചൗധരി, വന്ദന ഭാർഗവ എന്നിവർക്കെതിരെ സെബി കേസ് ചാർജ്ചെയ്യാനും കോടതി നിർദേശിച്ചു. ഒാഹരി വിപണിയിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികളുടെ പേരിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ചതിന് 2012ലാണ് കേസ് ചാർജ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story