മേധ പട്കർക്ക് ഡൽഹി കോടതിയുടെ ജാമ്യമില്ലാ വാറൻറ്
text_fieldsന്യൂഡൽഹി: അപകീർത്തിക്കേസിൽ ഹാജരാവാത്തതിനെ തുടർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കർക്ക് ഡൽഹി മെട്രോപൊളിറ്റൻ കോടതി ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചു. ഖാദി ഗ്രാമ വ്യവസായ കമീഷൻ ചെയർമാൻ വി.കെ. സക്സേനക്കെതിരെ മേധയും മേധക്കെതിരെ സക്സേനയും നൽകിയ അപകീർത്തിക്കേസുകളുമായി ബന്ധപ്പെട്ട വിചാരണയിലാണ് നർമദ ബചാവോ ആന്ദോളൻ അധ്യക്ഷ ഹാജരാവാതിരുന്നത്.
ഒരു പ്രതിഷേധ പരിപാടിയിൽ പെങ്കടുക്കാൻ താൻ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണെന്നും ട്രെയിനിൽ റിസർവേഷൻ ലഭിക്കാത്തതിനാലാണ് കേസിൽ ഹാജരാവാൻ കഴിയാത്തതെന്നും കാണിച്ച് മേധ അഭിഭാഷകൻ മുഖേന ഹരജി നൽകിയിരുന്നു. എന്നാൽ, വിശദീകരണം വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിക്രാന്ത് വൈദ് വാറൻറ് പുറപ്പെടുവിച്ചത്. കേസിൽ അടുത്ത വാദം ജൂലൈ 10ന് നടക്കും. നാഷനൽ കൗൺസിൽ ഫോർ സിവിക് ലിബർട്ടീസ് എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡൻറായിരിക്കെ വി.കെ. സക്സേന, നർമദ ബചാവോ ആന്ദോളനും തനിക്കുമെതിരെ അപകീർത്തികരമായ പരസ്യം നൽകിയെന്ന് ചൂണ്ടിക്കാണിച്ച് 2000ത്തിലാണ് മേധ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.