ബി.ജെ.പിയിതര സർക്കാറിന് നായിഡുവിെൻറ നീക്കം
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ ചേർത്തുനിർത്തി ബി.ജെ.പിയിതര സർക്കാറുണ്ടാക്കാനുള്ള ശ്രമങ ്ങൾ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സജീവമാക്കി. പശ്ചിമ ബംഗാൾ മുഖ്യമ ന്ത്രി മമത ബാനർജിയെ കാണാനായി കൊൽക്കത്തക്ക് തിരിക്കുംമുമ്പ് ബുധനാഴ്ച രാവിലെ ഡൽ ഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നായിഡു ചർച്ച നടത്തി.
കൂടിക്കാഴ്ചക്കുശേഷം രാഹുലും നായിഡുവും മാധ്യമങ്ങളോട് സംസാരിച്ചില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പശ്ചിമ ബംഗാളിൽ മമത ബാനർജിക്കായി പ്രചാരണത്തിനിറങ്ങുന്ന നായിഡു മറ്റു പ്രതിപക്ഷനേതാക്കളെയും കാണുന്നുണ്ട്. ആം ആദ്മി പാർട്ടിയും ബി.എസ്.പിയും സമാജ്വാദി പാർട്ടിയും തൃണമൂൽ േകാൺഗ്രസും അടക്കമുള്ള 21 കക്ഷികൾ ഒരുമിച്ചായിരിക്കും ഫലമറിഞ്ഞശേഷം സർക്കാറിനുള്ള നീക്കം നടത്തുകയെന്ന് നായിഡു പറഞ്ഞു. ഫലമറിഞ്ഞശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് ഫലപ്രഖ്യാപനത്തിന് രണ്ടു ദിവസം മുമ്പ് പ്രതിപക്ഷപാർട്ടികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും നായിഡു പറഞ്ഞു.
നരേന്ദ്ര മോദിക്കു പകരം പുതിയ പ്രധാനമന്ത്രി കേന്ദ്രത്തിൽ അധികാരമേൽക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. 21 പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ തീരുമാനിക്കും. കോൺഗ്രസിനെ മാറ്റിനിർത്തി ഒരു ഫെഡറൽ മുന്നണിക്കായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നടത്തുന്ന ശ്രമംകൊണ്ട് കാര്യമിെല്ലന്ന് നായിഡു പറഞ്ഞു. കോൺഗ്രസില്ലാതെ ഒരു ബി.ജെ.പിയിതര സർക്കാർ കേന്ദ്രത്തിലുണ്ടാക്കാൻ കഴിയില്ല.
അതേസമയം, ഫലത്തിന് തൊട്ടുപിറകെ 21 കക്ഷികൾ സംയുക്തമായി രാഷ്ട്രപതിയെ കണ്ട് മന്ത്രിസഭയുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നാണ് സൂചന. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പി നടത്തുന്ന നീക്കങ്ങൾക്ക് തടയിടാനാണ് ഇൗ നീക്കം. അതേസമയം, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബി.എസ്.പി, ബിജു ജനതാദൾ, തെലങ്കാന രാഷ്ട്രീയ സമിതി എന്നീ സംഘടനകൾക്ക് എല്ലാംകൂടി 110 സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രശേഖർ റാവുവിെൻറ ഫെഡറൽ മുന്നണി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.