ബി.ജെ.പി ഇതര സർക്കാർ:സാധ്യതകൾ നിരത്തി പ്രതിപക്ഷ കക്ഷികൾ
text_fieldsന്യൂഡൽഹി/കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങവെ, ബി.ജെ.പി ഇതര സർക്കാറിെൻറ സാധ്യതകളെക്കുറിച്ച് അവകാശവാദങ്ങൾ ചൂടുപിടിക്കുന്നു. പൂർണാർഥത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം രൂപംകൊണ്ടില്ലെങ്കിലും പ്രതിപക്ഷ പാർട്ടികളുെട തെരഞ്ഞെടുപ്പാനന്തര കൂട്ടായ്മയിൽ പുതിയ സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുമെന്ന് വിവിധ നേതാക്കൾ കാരണങ്ങൾ നിരത്തി വിശദീകരിക്കുന്നു. പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുെമന്ന് തൃണമൂൽ കോൺഗ്രസ് ഉറപ്പിച്ചുപറയുേമ്പാൾ പ്രതിപക്ഷ കക്ഷികളുെട നേതൃത്വത്തിൽ സർക്കാർ വരുമെന്ന് കോൺഗ്രസും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയാണെങ്കിലും അതിൽ കോൺഗ്രസിെൻറ പങ്കാളിത്തം ഉണ്ടാവുമെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ നിരീക്ഷിക്കുന്നു. അതേസമയം, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി അവകാശപ്പെടുന്നത്.
‘‘ബി.ജെ.പി വിരുദ്ധ ബഹുകക്ഷി സർക്കാർ മേയ് 23നുശേഷം രാജ്യത്ത് അധികാരത്തിൽ വരുമെന്നതിൽ സംശയമില്ല. പ്രസ്തുത സഖ്യത്തിെൻറ സ്വഭാവവും അംഗബലവും ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല’’ -മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി പറയുന്നു. 100 മുതൽ 120 വരെ സീറ്റുകളുടെ കുറവ് ബി.ജെ.പിക്ക് നേരിടേണ്ടി വരുമെന്നും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തൂക്കുസഭയുടെ സാധ്യത എത്രത്തോളമെന്ന ചോദ്യത്തിന്, ബി.ജെ.പി വിരുദ്ധ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഒരു പാർട്ടിക്ക് മാത്രമായി ഒറ്റക്ക് ഭൂരിപക്ഷം നേടൽ ബുദ്ധിമുട്ടാണ്. ബി.ജെ.പി-എൻ.ഡി.എ ഇതര സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. ഒറ്റ പാർട്ടിക്ക് മാത്രമായി കേവലഭൂരിപക്ഷം ലഭിക്കുമെന്ന് പറയുന്നത് പെരുപ്പിച്ചുകാണിക്കലാവും. എന്നാൽ, കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള എല്ലാ സാധ്യതയും ഉണ്ട്’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി തരംഗവും 11 സംസ്ഥാനങ്ങളിൽ 90 ശതമാനം അനുകൂല സാഹചര്യവും സഹായത്തിനുണ്ടായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇതൊന്നുമില്ലാത്ത ഇത്തവണ വൻ നഷ്ടമാണ് ബി.ജെ.പിയെ കാത്തിരിക്കുന്നത്. ‘‘ബി.ജെ.പി മിന്നുന്ന പ്രകടനം കാഴ്ച െവച്ച സംസ്ഥാനങ്ങളിൽ അവർ 50ശതമാനം താഴേക്ക് പോയാൽ അത് നികത്താൻ മറ്റു സംസ്ഥാനങ്ങളില്ല എന്നതാണ് പ്രധാനം. കർണാടക, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ഒരു സീറ്റുപോലും നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നു വരാം. കൂടാതെ, പൗരത്വ ബില്ലിെൻറ പേരിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തിരിച്ചടി നേരിടേണ്ടി വരും. മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പറയുന്ന ഒഡിഷയിലും പശ്ചിമബംഗാളിലും നേടുെമന്ന് കരുതുന്ന ഏതാനും സീറ്റുകൾ കൊണ്ട് 100-120 സീറ്റുകളുടെ കുറവ് മറികടക്കാമെന്ന് പറയുന്നത് എന്ത് ജാലവിദ്യയുടെ അടിസ്ഥാനത്തിലാെണന്ന് മനസ്സിലാകുന്നില്ല’’ -സിങ്വി കണക്കുകൾ നിരത്തുന്നു.
എസ്.പിയും ബി.എസ്.പിയും തൃണമൂലും പോലുള്ള പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്ന ചോദ്യത്തിന്, ഇൗ പാർട്ടികളൊന്നും ബി.ജെ.പിയിലേക്ക് ഉറ്റുനോക്കുന്നവരല്ല എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. അതേസമയം, പ്രാദേശിക കക്ഷികളുടെ ഒരു മുന്നണിയാവും അധികാരത്തിൽ വരികയെന്നും തൃണമൂൽ അതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുമെന്നുമാണ് മുതിർന്ന നേതാവ് ഡെറിക് ഒബ്രീൻ എം.പിയുടെ നിരീക്ഷണം. എന്നാൽ, പാർട്ടി മേധാവി മമത ബാനർജി പ്രധാനമന്ത്രിയാകുമോ ഇല്ലയോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ‘‘നാലു ഘട്ട വോെട്ടടുപ്പ് കഴിഞ്ഞതിനാൽ എനിക്ക് പറയാൻ കഴിയും നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് സർക്കാർ പുറത്തേക്കുള്ള പാതയിലാണെന്ന്. പ്രാദേശിക പാർട്ടികൾ ഒന്നിച്ചിരുന്നു നേതാവിനെ െതരഞ്ഞെടുക്കും. േനതാവിനെ തെരഞ്ഞെടുക്കാൻ ഒരു മണിക്കൂർ മാത്രം മതിയാകും. കോൺഗ്രസും ഇൗ മുന്നണിയിലുണ്ടാകും’’ -ഒബ്രിയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിപദത്തിന് മമത അവകാശവാദമുന്നയിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും ആ പദവിക്കുവേണ്ട അവരുടെ യോഗ്യതയെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.