പവാറിന്റെ വസതിയിൽ കോൺഗ്രസിതര പ്രതിപക്ഷ യോഗം
text_fieldsന്യൂഡൽഹി: എൻ.സി.പി നേതാവ് ശരത് പവാറിെൻറ വസതിയിൽ ചേർന്ന കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ബദ്ധവൈരികളായ തൃണമൂൽ കോൺഗ്രസും ഇടതു പാർട്ടികളും ആം ആദ്മി പാർട്ടിയും സംബന്ധിച്ചു. മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയാണ് 'ദേശീയ ഫോറം' എന്ന് പേരിട്ട വേദിയുടെ കൺവീനർ.
കോൺഗ്രസിനെ ക്ഷണിക്കാതിരുന്ന യോഗത്തിൽ നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല, രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി, എസ്.പി നേതാവ് ഗൺശ്യാം തിവാരി, സി.പി.െഎ നേതാവ് ബിനോയ് വിശ്വം, സി.പി.എം നേതാവ് നിലോൽപൽ ബസു, ജസ്റ്റിസ് എ.പി ഷാ, മുൻ സ്ഥാനപതി കെ.സി സിങ്, ജാവേദ് അഖ്തർ എന്നിവർ പെങ്കടുത്തു. അതേസമയം ക്ഷണമുണ്ടായിരുന്ന മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി, മുതിർന്ന അഭിഭാഷകരായ കെ.ടി.എസ് തുളസി, കോളിൻ ഗൊൺസാൽവസ് എന്നിവർ പെങ്കടുത്തില്ല.
ഇത് ഒരു രാഷ്ട്രീയ യോഗമായിരുന്നില്ലെന്നും സമാനചിന്താഗതിക്കാരുമായുള്ള ആശയവിനിമയമായിരുന്നുന്നെന്നും സി.പി.എം നേതാവ് നിലോൽപൽ ബസു പറഞ്ഞു. കോവിഡ് കൈകാര്യം ചെയ്തതും തൊഴിലില്ലായ്മയും ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെയുള്ള അക്രമവും യോഗം ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യോഗം വിളിച്ചത് തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത്സിൻഹയാണെന്നും ശരത് പവാർ അല്ലെന്നും എൻ.സി.പി നേതാവ് മജീദ് മേമൻ അവകാശപ്പെട്ടു. കോൺഗ്രസിനെ കൂട്ടാതെ മൂന്നാം മുന്നണിയുണ്ടാക്കുന്നത് സംബന്ധിച്ച ചർച്ച യോഗത്തിൽ നടന്നിട്ടില്ല എന്ന് അദ്ദേഹം തുടർന്നു.
ഒരു തരത്തിലുള്ള വിവേചനവും ഇല്ലെന്നും അഭിഷേക് മനു സിങ്വി, മനീഷ് തിവാരി, ശത്രുഘ്നൻ സിൻഹ, വിവേക് ടങ്ക തുടങ്ങിയവരെ ക്ഷണിച്ചിരുന്നുവെന്നും കോൺഗ്രസിനെ ക്ഷണിച്ചില്ലെന്നത് ശരിയല്ലെന്നും മേമൻ പറഞ്ഞു. പരാജയപ്പെട്ട സർക്കാറിനെതിരായ എല്ലാ മതേതര, ജനാധിപത്യ, ഇടതു ശക്തികളുടെയും വേദിയാണിതെന്ന് സി.പി.െഎ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. രാജ്യം ഒരു മാറ്റം തേടുന്നുണ്ടെന്നും ജനം മാറ്റത്തിനായി മുന്നിട്ടുവന്നിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിന് മുന്നോടിയായി എൻ.സി.പി ദേശീയ നിർവാഹക സമിതിയും പവാറിെൻറ വീട്ടിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.