അവശ്യ വസ്തുക്കളല്ലാത്തവയുടെ ചരക്കുഗതാഗതവും അനുവദിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിന ലോക്ക്ഡൗണിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങള ും ചരക്കുഗതാഗതം നിയന്ത്രണമില്ലാതെ അനുവദിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര സർക്കാർ. ആവശ്യ സാധനങ്ങളെന്നോ അല ്ലാത്തതെന്നോ ഭേദമില്ലാതെ ചരക്കുഗതാഗതം അനുവദിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് കത്തിലൂടെയാണ് നിർദേശം നൽകിയത്.
പത്രങ്ങളുടെ വിതരണം, പാലിന്റെ ശേഖരണവും വിതരണവും, പാൽ പാക്ക് ചെയ്യുന്ന വസ്തുക്കളുടെ വരവ് എന്നിവ അനുവദിക്കണം. ശുചിത്വ ഉൽപ്പന്നങ്ങളായ സോപ്പ്, ഹാൻഡ് വാഷ്, ബോഡി വാഷ്, ഷാംപൂ, ഡിറ്റർജൻറുകൾ, ടിഷ്യൂ പേപ്പറുകൾ, ടൂത് പേസ്റ്റ്, സാനിറ്ററി പാഡ്, ഡയപ്പർ തുടങ്ങിയവയുടെ വിതരണവും അനുവദിക്കണമെന്ന് കേന്ദ്രം അറിയിച്ചു.
അതിഥി തൊഴിലാളികൾക്കും വീടില്ലാത്തവർക്കും മറ്റും ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്യാൻ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിനെ ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.