Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെച്ചത്​ ചക്കിന്​,...

വെച്ചത്​ ചക്കിന്​, കൊണ്ടത്​ കൊക്കിന്​ ! നാലുവര്‍ഷം മുമ്പ് രാത്രി 8 മണിക്കായിരുന്നു ആ പ്രഖ്യാപനം

text_fields
bookmark_border
വെച്ചത്​ ചക്കിന്​, കൊണ്ടത്​ കൊക്കിന്​ ! നാലുവര്‍ഷം മുമ്പ് രാത്രി 8 മണിക്കായിരുന്നു ആ പ്രഖ്യാപനം
cancel

നാലുവര്‍ഷം മുമ്പ് രാത്രി 8 മണിക്കാണ്​ ഓര്‍ക്കാപ്പുറത്തുള്ള ഒരറിയിപ്പില്‍ ഇന്ത്യയിലെ നോട്ടിൽ ഏറെയും ഒറ്റയടിക്ക് റദ്ദാക്കുകയാണ് എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മന്ത്രിമാരും തന്ത്രിമാരും വി​.​െഎ.പികളും സാധാരണക്കാരും തുടങ്ങി അതിൽ ഞെട്ടാത്തവർ ആരുമുണ്ടായിരുന്നില്ല. നാട്ടിലെ നോട്ടില്‍ എണ്‍പത്താറു ശതമാനവും ഇല്ലാതാക്കുക എന്ന അത്യപൂര്‍വ തീരുമാനത്തെ വിപ്ലവകരമായ നടപടിയായിട്ടാണ് ഇപ്പോഴും കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്​.


അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നുവെന്നായിരുന്നു കാരണങ്ങൾ. ഇതിനു ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കറൻസി 500, 1000 രൂപയുടെ കറൻസി നോട്ടുകളായതിനാലാണ്​ അവ നിരോധിച്ചത്​. ഒപ്പം ഡിജിെറ്റെസേഷൻ വഴി കറൻസി ഉപയോഗം കുറയ്ക്കുക എന്നുകൂടി മോദിജിയുടെ ലക്ഷ്യമായിരുന്നു.

എന്നാൽ, കഴിഞ്ഞ നാലു വർഷത്തെ അനുഭവം പരിശോധിച്ചാൽ കള്ളപ്പണവും കറൻസി ഉപയോഗവും കുറയുന്നതിനുപകരം വർധിക്കുകയാണുണ്ടായത്. കള്ളപ്പണത്തി​െൻറ തിക്തഫലം അനുഭവിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ നടപടി ഇവർക്ക് സാമ്പത്തിക ദുരിതം ഇരട്ടിപ്പിച്ചു.




നോ​ട്ടു​നി​രോ​ധ​ന​ത്തി​ലൂ​ടെ നാ​ലു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത് ഖ​ജ​നാ​വി​ലേ​ക്ക് മു​ത​ൽ​കൂ​ട്ടാ​മെ​ന്നാ​യി​രു​ന്നു വലിയ വീ​മ്പു​പ​റ​ച്ചി​ൽ. പ​ക്ഷേ, തി​രി​ച്ചു​വ​രാ​തി​രു​ന്ന ക​റ​ൻ​സി 10,730 കോ​ടി രൂ​പ. എ​ന്നാ​ൽ പ​ക​രം നോ​ട്ട​ടി​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​ന് ചെ​ല​വാ​യ തു​ക 13,000 കോ​ടി രൂ​പ! മാ​ത്ര​വു​മ​ല്ല, 2015-16ൽ ​റി​സ​ർ​വ്​ ബാ​ങ്ക് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് 65,876 കോ​ടി രൂ​പ​യാ​ണ് മി​ച്ച ഫ​ണ്ടാ​യി ന​ൽ​കി​യ​തെ​ങ്കി​ൽ, 2016-17 വ​ർ​ഷ​ത്തി​ൽ പ്ര​സ്തു​ത തു​ക 30,659 കോ​ടി രൂ​പ​യാ​യി ഇ​ടി​യു​ക​യും ചെ​യ്തു.

ദീ​ർ​ഘ​കാ​ല നേ​ട്ട​ങ്ങ​ൾ​ക്കാ​യി താ​ൽ​ക്കാ​ലി​ക പ്ര​യാ​സ​ങ്ങ​ളെ മ​റ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു നോ​ട്ടു​നി​രോ​ധ​ന കാ​ല​ത്തെ ആ​പ്ത​വാ​ക്യം. എ​ന്നാ​ൽ അ​ർ​ബ​ൻ മേ​ഖ​ല​യി​ലെ കു​റ​ച്ചു ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് നോ​ട്ടു​നി​രോ​ധ​ന കെ​ടു​തി​ക​ളെ അ​തി​ജീ​വി​ക്കാ​നും ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക് നീ​ങ്ങാ​നും ക​ഴി​ഞ്ഞ​ത്. ഗൂ​ഗ്​​ൾ പോ​ലു​ള്ള ഇ​ൻ​റ​ർ​നെ​റ്റ് ഇ​ട​പാ​ടു​ക​ളി​ന്മേ​ൽ ഒ​രു​വി​ധ റി​സ​ർ​വ്​ ബാ​ങ്ക് നി​യ​ന്ത്ര​ണ​വും സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​വി​ട​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലു​ള്ള ക​ബ​ളി​പ്പി​ക്ക​ലു​ക​ൾ ന​ട​ക്കു​ന്നു.



രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് നോട്ട് നിരോധനമാണെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം ഒറ്റക്കെട്ടായി ഇപ്പോൾ വിളിച്ചു പറയുന്നുണ്ട്​. ഡീമോണിറ്റൈസേഷന്‍ നടപ്പാക്കിയിട്ടും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു. മൂന്നില്‍ ഒന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടി​െൻറയും 10 മുതല്‍ 50 ശതമാനം വരെ പണം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു.

കള്ളനോട്ട് ഇറക്കാനാവില്ലെന്നതായിരുന്നു 2000 രൂപയുടെ മറ്റൊരു സവിശേഷതയായി പറഞ്ഞത്. നോട്ട് വിപണിയിലിറങ്ങി ദിവസങ്ങള്‍ക്കകം കള്ളനോട്ടുമിറങ്ങി. നാഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ഒാരോ വർഷവും 28.1 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ പിടിക്കുന്നു. നോട്ടുനിരോധനത്തിന്​ മുമ്പുള്ളതിനേക്കാൾ 76 ശതമാനം അധികമായിരുന്നു ഇത്. വ്യാജ നോട്ടുകളില്‍ അധികവും 2,000 രൂപ നോട്ടുകള്‍ ആണ് എന്നതാണ് സത്യം.



ക്യാഷ്‌ലെസ് ഇക്കണോമി നടപ്പിലാക്കുകയെന്ന ലക്ഷ്യം പൂർത്തിയാവാൻ കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനത്തി​െൻറ പ്രത്യഘാതം ഏറ്റവും കൂടുതല്‍ എറ്റ് വാങ്ങേണ്ടി വന്നത് ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്കാണ്. പണത്തി​െൻറ ഒഴുക്ക് നിലച്ചതോടെ കോവിഡ്​ കാലത്തിന്​ മുമ്പുതന്നെ പല കമ്പനികളും അടച്ചുപൂട്ടി. നോട്ടു നിരോധനത്തിനു പിന്നാലെ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യം അഭിമുഖീകരിച്ചത്.


നിരോധിക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 99.3% നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് പിന്നീട് വ്യക്തമാക്കിയിരുന്നു. പിന്നെ എവിടെയാണ്​ കള്ളപ്പണം ഉള്ളതെന്ന ചോദ്യവും നിലനിൽക്കുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പല വേദികളിലും നോട്ടുനിരോധനം സര്‍ക്കാരി​െൻറ സുപ്രധാന നേട്ടമായി എടുത്തു പറഞ്ഞിരുന്നെങ്കില്‍ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ്​ മുതൽ ഇപ്പോള്‍ ബി.ജെ.പിയോ മോദി സര്‍ക്കാരോ നോട്ട് നിരോധനത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisation
Next Story