Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഞ്ഞുവീഴ്ച:...

മഞ്ഞുവീഴ്ച: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഗതാഗതം പുനരാരംഭിച്ചു

text_fields
bookmark_border
മഞ്ഞുവീഴ്ച: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഗതാഗതം പുനരാരംഭിച്ചു
cancel

ജ​മ്മു: ക​ന​ത്ത മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും കാ​ര​ണ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന ഗ​താ​ഗ​തം ശ​നി​യാ​ഴ്ച പു​ല​ർ​ച്ച പു​ന​രാ​രം​ഭി​ച്ചു. റം​ബാ​ൻ ജി​ല്ല​യി​ലെ ഷെ​ർ​ബി​ബി​ക്ക് സ​മീ​പ​മു​ള്ള ഒ​റ്റ​യ​ടി​പ്പാ​ത​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വ​ഴു​ക്ക​ലു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത​യോ​ടെ വാ​ഹ​നം ഓ​ടി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് വി​ഭാ​ഗം നി​ർ​ദേ​ശി​ച്ചു.

ക​ശ്മീ​രി​നെ രാ​ജ്യ​ത്തി​ന്റെ മ​റ്റ് ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 270 കി​ലോ​മീ​റ്റ​ർ ഹൈ​വേ​യി​ലെ ഗ​താ​ഗ​തം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ർ​ത്തി​വെ​ച്ച​ത്. ഷെ​ർ​ബി​ബി​ക്ക് സ​മീ​പ​മു​ള്ള കി​ഷ്ത്വാ​ർ പ​ത്തേ​രി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ റോ​ഡ് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​രു​വ​ശ​ത്തും കു​ടു​ങ്ങി​യി​രു​ന്നു.

434 കി​ലോ​മീ​റ്റ​ർ ശ്രീ​ന​ഗ​ർ-​ലേ ദേ​ശീ​യ​പാ​ത​യി​ലും ജ​മ്മു മേ​ഖ​ല​യി​ലെ പൂ​ഞ്ച്, ര​ജൗ​രി എ​ന്നീ ഇ​ര​ട്ട അ​തി​ർ​ത്തി ജി​ല്ല​ക​ളെ തെ​ക്ക​ൻ ക​ശ്മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മു​ഗ​ൾ റോ​ഡി​ലും ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ഇ​പ്പോ​ഴും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും മ​ഞ്ഞു​വീ​ഴ്ച​യും മ​ഴ​യും തു​ട​രു​മെ​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് ഔ​ദ്യോ​ഗി​ക നി​ർ​​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrafficSrinagarJammu-Srinagar Highway
News Summary - Normal Traffic Resumes on Jammu-Srinagar Highway After Two-Day Halt
Next Story