ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഡൽഹിയിൽ നേരിയ മാറ്റം
text_fieldsന്യൂഡൽഹി: അന്തരീക്ഷ താപനില കുറഞ്ഞു നിൽക്കുന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം മാറ്റമില്ലാതെ തുടരുന്നു. കുറഞ്ഞ താപനിലയിൽ ചെറിയ മാറ്റം വന്നെങ്കിലും കൂടിയ താപനില താഴ്ന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ താപനില 10 ഡിഗ്രി സെൽഷ്യസിനു താഴെയാണ് രേഖപ്പെടുത്തിയത്.
പകൽസമയത്ത് കൂടിയ താപനില താഴുന്നത് കാരണം തണുപ്പ് അസഹനീയമാണ്. ഡൽഹിയടക്കം ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ടു ഡിഗ്രി സെൽഷ്യസിൽനിന്ന് നാലു ഡിഗ്രിയിലേക്ക് ഉയർന്നിട്ടുണ്ട്. മൂടൽമഞ്ഞ് വിട്ടുനിന്നതും ഇടവേളക്കുശേഷം സൂര്യപ്രകാശം ഭൂമിയിൽ പതിച്ചുതുടങ്ങിയതുമാണ് ഡൽഹിയിൽ തണുപ്പിന് നേരിയ മാറ്റം വരാൻ കാരണം.
ഡൽഹിയിൽ അടുത്ത ദിവസങ്ങളിൽ മഴയുണ്ടാകുമെന്നും ശൈത്യത്തിെൻറ കാഠിന്യം കുറഞ്ഞുവരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞത് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. മണിക്കൂറുകൾ വൈകിയാണ് ഉത്തരന്ത്യേൻ സംസ്ഥാനങ്ങളിലൂടെ ട്രെയിനുകൾ ഓടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.