ഉത്തരേന്ത്യ ചുട്ടുപൊള്ളുന്ന കാലം വരുന്നു
text_fieldsതൃശൂർ: മാരക ഉഷ്ണതരംഗങ്ങൾ ദക്ഷിണേഷ്യയെ ചുട്ടുപൊളിക്കുന്ന കാലം വരാനിരിക്കുന്നതെന്ന് അമേരിക്കയിലെ മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി(എം.െഎ.ടി)യുടെ മുന്നറിയിപ്പ്. തീക്ഷണ ഉഷ്ണതരംഗങ്ങളും ഉയർന്ന അന്തരീക്ഷ ആർദ്രയും ചേർന്ന് ലോകത്തിലെ അഞ്ചിലൊരു ഭാഗം ജനം ജീവിക്കുന്ന ദക്ഷിണേഷ്യയിൽ ജീവിതം അസാധ്യമാക്കുമെന്നാണ് ഗൾഫ് രാജ്യങ്ങളിലെ ഉഷ്ണതരംഗങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് എം.െഎ.ടി നടത്തിയ പഠനത്തിെൻറ അനുമാനം.
ഗൾഫ് രാഷ്ട്രങ്ങളിൽ ഉണ്ടാവുന്നതിനേക്കാൾ പ്രത്യാഘാതങ്ങളായിരിക്കും150 കോടിയോളം ജനം വസിക്കുന്ന ഇന്ത്യ, ബംഗ്ലാദേശ്, ദക്ഷിണ പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളിൽ അനുഭവപ്പെടുക. ഇേതാടെ ഉത്തരേന്ത്യ അടക്കമുള്ള മേഖലകൾ കടുത്ത ഉഷ്ണതരംഗത്തിൽ ഉലയും. ജനലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന സിന്ധു-ഗംഗ സമതലങ്ങൾ ഉഷ്ണതരംഗത്തിെൻറ പടിയിലാകുമെന്നാണ് പഠനത്തിെൻറ നിഗമനം. വിസ്തൃതമായ സമുദ്രസാന്നിധ്യം മൂലം ഗൾഫിൽ അനുഭവപ്പെടുന്ന അമിതചൂടിെൻറ ഏറിയപങ്കും സമുദ്രജലം ആഗിരണം ചെയ്യുന്നതിനാൽ ജനവാസകേന്ദ്രങ്ങളിൽ അധിക പ്രത്യാഘാതത്തിനിടയില്ല.
ദരിദ്രർ ഏറെയുള്ള ദക്ഷിണേഷ്യയിലെ സ്ഥിതിയിതല്ല. കൃഷി ഉപജീവനമാക്കിയ ജനത്തിന് ഏറെ മണിക്കൂറുകൾ പൊള്ളുന്ന െവയിലിൽ ജോലി ചെയ്യേണ്ടിവരും. സ്വാഭാവികമായും ഇൗ മേഖലയിൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ വ്യക്തമാക്കി. നിലവിൽ ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം രണ്ടു ശതമാനത്തോളം ജനത കടുത്തചൂട്, ഉയർന്ന ആർദ്രത എന്നിവയുടെ സംയുക്തഫലങ്ങൾക്ക് വിധേയരാണ്.
2100ഒാടെ 70 ശതമാനം ജനവും ഇതിന് വിധേയരാവുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ഇതിൽ തന്നെ കർഷകരായ രണ്ടു ശതമാനത്തോളം പേർ ജീവന് വെല്ലുവിളിയാവുന്ന ശാരീരിക അസ്വസ്ഥതകൾക്ക് വിധേയരുമാവും. ഇത് കാർഷിക രാജ്യമായ ഇന്ത്യയുടെ വികസനത്തിെൻറ താളം തെറ്റിക്കും. ഭേക്ഷ്യാൽപാദനം കുറയുന്നതോടെ വിതരണത്തെ കൃത്യമായി ബാധിക്കാനും ഇടയാക്കും. അന്തരീക്ഷ താപനില ഉയരുന്നതോടെ 75 ശതമാനത്തിൽ അധികം വരുന്ന ജനത്തിെൻറ മുഖ്യാഹാരമായ ഗോതമ്പുൽപാദനത്തെയും ബാധിക്കും.
2010, '13, '15 വർഷങ്ങളിൽ ഇന്ത്യയിൽ അനുഭവെപ്പട്ട ഉഷ്ണതരംഗം മൂലം ആയിരങ്ങളാണ് മരണപ്പെട്ടത്. 2015ൽ ഇന്ത്യയിലും പാകിസ്താനിലുമായി 3500 പേരാണ് മരണപ്പെട്ടത്. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നുമുള്ള നീരാവി നിറഞ്ഞ വായുവിനെ മൺസൂൺ കാറ്റുകൾ സിന്ധു-ഗംഗ താഴ്വരയിൽ എത്തിക്കുന്നതാണ് ചുട്ടുപൊള്ളുന്ന കാലാവസ്ഥക്ക് കാരണമെന്നാണ് എം.െഎ.ടി പഠനത്തിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.