ഉത്തരേന്ത്യ അതിശൈത്യത്തിൽ; 34 ട്രെയിനുകൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. തലസ്ഥാന നഗരമായ ഡൽഹിയിൽ പകൽ സമയത്ത് അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെയാണ് അനുഭവപ്പെടുന്നത്. അയാനഗർ, പാലം, സഫ്ദർജങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം.
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് മൂലം ദൃശ്യപരിധി കുറഞ്ഞതിനാൽ പുലർച്ചെ ഇറങ്ങുന്ന വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഡൽഹിയിൽ നിന്നുള്ള 34 ട്രെയിൻ സർവീസുകൾ റദ്ദാക്കി.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിലും കഠിനമായ തണുപ്പാണ്.
സാധാരണ ഡിസംബർ 25 മുതൽ ജനുവരി 15 വരെയാണ് ഡൽഹിയിൽ തണുപ്പ് കൂടാറുള്ളത്. ഇത്തവണ പതിവ് തെറ്റി, ഡിസംബർ പതിന്നാല് മുതൽ അതികഠിനമായ തണുപ്പും മൂടൽ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റം ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.