Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2022 10:46 PM IST Updated On
date_range 3 Sept 2022 10:46 PM ISTപള്ളിയല്ല, ശിവക്ഷേത്രമെന്ന്; ആരാധനക്ക് അനുമതിതേടി കോടതിയിൽ
text_fieldsbookmark_border
ബദൗൻ (യു.പി): ബദൗൻ നഗരത്തിലെ ഷംസി ജുമാമസ്ജിദിൽ ആരാധനക്ക് അനുമതിതേടി കോടതിയിൽ ഹരജി. അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന കൺവീനർ മുകേഷ് പട്ടേലിന്റെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. പള്ളിയല്ലെന്നും ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടാണ് സിവിൽ കോടതിയിൽ ഹരജി നൽകിയത്.
നീലകണ്ഠ് മഹാദേവ് മഹാരാജിന്റെ ക്ഷേത്രമാണെന്നാണ് ഹരജിയിലുള്ളത്. പള്ളിക്കമ്മിറ്റിയോട് മറുപടി നൽകാൻ നിർദേശിച്ച കോടതി ഈമാസം 15ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story